സൗദി അറേബ്യയിലെ വിവിധയിടങ്ങളിൽ ഇന്നു രാത്രി മുതല്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത

സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ ഇന്നു രാത്രി മുതല്‍ വീണ്ടും കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മഴ മൂന്ന് ദിവസം നീണ്ടു നില്‍ക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ അതാറിറ്റി മുന്നറിയിപ്പ് നല്‍കി. ശീതകാറ്റും ഇടിയോടുകൂടിയ കനത്ത മഴക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. ഇടി മിന്നലിനു സാധ്യതയുളളതിനാല്‍ രാത്രികാലങ്ങളില്‍ മരുഭൂമിയില്‍ വിനോദത്തിനു പോകുന്നവര്‍ ജാഗ്രത പാലിക്കണം.
പകല്‍സമയത്ത് ശീതകാറ്റിനൊപ്പം അന്തരീക്ഷത്തില്‍ പൊടിപടലം നിറയാനും സാധ്യതയുണ്ട്. വടക്കന്‍ അതിര്‍ത്തി നഗരമായ അറാര്‍ പ്രവിശ്യ, തബൂക്ക് പ്രവിശ്യ, പടിഞ്ഞാറന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ മഴ പെയ്യും. അല്‍ഖസീം, ബുറൈദ, ഉനൈസ, എന്നിവിടങ്ങളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ കനത്ത മഴക്കു സാധ്യതയുണ്ട്. വ്യവസായ നഗരമായ ജുബൈല്‍, ദമാം, തലസ്ഥാനമായ റിയാദ് എന്നിവിടങ്ങളിലും സാമാന്യം ശക്തമായ മഴ ലഭിക്കും.
Read More : സൗദിയിൽ കനത്ത പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഈ വര്‍ഷം സൗദിയില്‍ സാമാന്യം കനത്ത മഴയാണ് ലഭിച്ചത്. ഡിസംബര്‍, ജാനുവരി മാസങ്ങളില്‍ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ മഴ പെയ്തിരുന്നു. ദമ്മാമില്‍ മൂന്ന് പതിറ്റാണ്ടിനിടെ ഏറ്റവും ശക്തമായ പേമാരിയാണ് ഈ വര്‍ഷം അനുഭവപ്പെട്ടത്. മൂന്ന് മാസത്തിനിടെ പ്രളയത്തില്‍ 40 പേര്‍ മരിക്കുകയും നിരവധി നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here