ഇന്ത്യയിലെ സ്ഥാനപതിയെ പാക്കിസ്ഥാന്‍ തിരികെ വിളിച്ചു

ഇന്ത്യയിലെ സ്ഥാനപതിയെ പാക്കിസ്ഥാന്‍ തിരികെ വിളിച്ചു. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാന്റെ നടപടി. ചര്‍ച്ചകള്‍ക്കായാണ് സ്ഥാനപതിയെ തിരികെ വിളിച്ചതെന്നാണ് പാക്കിസ്ഥാന്‍ നല്‍കുന്ന വിശദീകരണം.
പുല്‍വാമ ചാവേറാക്രമണത്തിന് ബോംബുകള്‍ നിർമ്മിച്ച കംറാന്‍ ഖാസിയടക്കം രണ്ട് ഭീകരരെ ഇന്ത്യന്‍ ദൗത്യ സംഘം ഇന്ന് വധിച്ചിരുന്നു. പുല്‍വാമയില്‍ സ്ഫോടനം നടന്ന സ്ഥലത്തിന്റെ 13കിലോമീറ്റര്‍ ചുറ്റളവില്‍ ഒളിച്ചിരുന്ന ഭീകരരെയാണ് വധിച്ചത്. ജെയ്ഷെ മുഹമ്മദ് ഭീകരരാണിവര്‍. ഏറ്റുമുട്ടലില്‍ നാല് സൈനികർക്ക് ജീവന്‍ നഷ്ടമായി. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഒരാളുകൂടി കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്നതായാണ് സൂചന.
55 രാഷ്ട്രീയ റൈഫില്‍സിലുള്ള ജവാന്‍മ്മാർക്കാണ് വെടിയേറ്റത്. ഭീകരരുടെ വെടിയേറ്റ് ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് സൈന്യം നടത്തിയ തിരച്ചിലിലാണ് മൂന്ന് ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ പാക്കിസ്ഥാന്‍ പൗരനാണെന്ന് സംശയമുള്ളതായും പോലീസ് പറഞ്ഞു. അതേസമയം കശ്മീരിലെ പൂഞ്ച് സെക്ടറില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിർത്തല്‍ കരാർ ലംഘിച്ചു. അതിർത്തിയില്‍ ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here