പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെ സൈന്യം വധിച്ചതായി സൂചന

ജമ്മുകാശ്മിരിലെ പുല്‍വാമയിലെ ഏറ്റുമുട്ടലില്‍ ചാവേറാക്രമണത്തിന്റെ സൂത്രധാരനെ സൈന്യം വധിച്ചതായി സൂചന. കമാന്‍ഡർ കംറാന്‍ ഉള്‍പ്പടെ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. സൈനിക നടപടി ഇപ്പോഴും തുടരുകയാണ്.
Read More:പുല്‍വാമയിലെ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു
ഇന്ന് പുലര്‍ച്ചെ ആരംഭിച്ച പുല്‍വാമയിലെ ഏറ്റമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. ഒരു മേജര്‍ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. കഴിഞ്ഞ ദിവസം പുല്‍വാമയില്‍ നടന്ന ആക്രമണത്തിലെ ചാവേറിനെ സഹായിച്ച മൂന്നംഗ സംഘം ഇവിടെ ഒളിച്ചിരിക്കുന്നുണ്ടെന്ന സൂചനയെ തുടര്‍ന്ന് നടത്തിയ പരിശോധനയാണ് തെരച്ചിലാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.
Read More: പുല്‍വാമയില്‍ കൊല്ലപ്പെട്ട മുഴുവന്‍ സൈനികരുടേയും കുടുംബത്തിന് ധനസഹായം വാഗ്ദാനം ചെയ്ത് ശിഖര്‍ ധവാന്
പുല്‍വാമയില്‍ സ്ഫോടനം നടന്ന സ്ഥലത്തിന്റെ 13കിലോ മീറ്റര്‍ ചുറ്റളവില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന തെരച്ചിലില്‍ ഇവിടെ ഒരു ബഹുനില കെട്ടിടത്തില്‍ ഇവര്‍ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചത്. സൈന്യവും സേനയും സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തുന്നത്. ഭീകരര്‍ ഒളിച്ചിരിക്കുന്ന ബഹുനില കെട്ടിടം ദൗത്യസേന പൂര്‍ണ്ണമായി വളഞ്ഞിട്ടുണ്ട്. ഭീകരര്‍ ഇവര്‍ ജയ്ഷെ മുഹമ്മദ് സംഘടനയിൽപ്പെട്ടവരാണെന്നും സൂചനയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here