Advertisement

പെരിയ ഇരട്ടക്കൊലപാതകം; 2 യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൃതദേഹം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ എത്തിച്ചു

February 18, 2019
1 minute Read

കാസർഗോഡ് പെരിയയിൽ കൊല്ലപ്പെട്ട രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൃതദേഹം പെരിയയിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ മൃതദേഹം എത്തിച്ചു.

ഇന്നലെ രാത്രിയാണ് പെരിയയിൽ സിപിഎം-കോൺഗ്രസ് സംഘർഷം ഉണ്ടാകുന്നത്. പെരിയ കല്യോട്ടെ കൃപേശ് ആണ് ആദ്യം ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ജോഷിയും അൽപം മുമ്പ് മരിച്ചു. അതീവ ഗുരുതരമായി പരിക്കേറ്റ ജോഷിയെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാറിൽ എത്തിയ സംഘം ഇവരെ തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൃപേശ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ജോഷി യൂത്ത് കോൺഗ്രസ് പ്രവർത്തകനും ജവഹർ ബാല ജനവേദി മണ്ഡലം പ്രസിഡൻറ് ആണ്.

Read More : പെരിയ ഇരട്ടക്കൊലപാതകം; രണ്ട് പേര്‍ കസ്റ്റഡിയില്‍, ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു

സിപിഐഎം കോൺഗ്രസ് സംഘർഷത്തെ തുടർന്നാണ് ആക്രമണം ഉണ്ടായത്. ഒന്നരമാസം മുമ്പ് ഇവിടുത്തെ സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിന് നേരെ ആക്രമണം നടന്നിരുന്നു. ലോക്കൽ കമ്മിറ്റി അംഗത്തിന്റെ രണ്ട് കൈയ്യും തല്ലിയൊടിച്ച കേസിലെ പ്രതികളാണ് ഇപ്പോൾ കൊല്ലപ്പെട്ടത്. മരിച്ച കൃപേശിന് 19വയസും ജോഷിയ്ക്ക് 21വയസ്സുമാണ് പ്രായം. ഇരുവരും യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്.

Read More : കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം ; മുല്ലപ്പള്ളി

കല്ല്യോട്ട് നടന്ന തെയ്യം കളിയുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരണത്തിന് ശേഷം തിരിച്ചുവരുന്നതിനിടെയാണ് കൊലപാതകം നടന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top