കുപ്പി വെള്ളത്തിന്റെ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിയമവകുപ്പിന്റെ ഉപദേശം തേടി : മന്ത്രി പി തിലോത്തമൻ
കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിയമവകുപ്പിന്റെ ഉപദേശം തേടിയതായി മന്ത്രി പി തിലോത്തമൻ. അവശ്യ വസ്തു വില നിയന്ത്രണ പട്ടികയിൽ ഇല്ലാത്തതിനാൽ ഇടപെടാൻ ബുദ്ധിമുട്ടാണെന്നാണ് ഉദ്യോഗസ്ഥ സമിതിയുടെ റിപ്പോർട്ട്. നിയമവകുപ്പിന്റെ അഭിപ്രായം അറിഞ്ഞ ശേഷം തുടർനടപടി സ്വീകരിക്കുമെന്നും അദ്ധേഹം പറഞ്ഞു.
Read More : കുപ്പിവെള്ളത്തിൽ മാരകയളവിൽ കാൽസ്യവും ക്ലോറൈഡും ഒപ്പം കോളിഫാം ബാക്ടീരിയയും
കരാർ കാലവധിക്കുള്ളിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂർത്തിയാക്കിയില്ലെങ്കിൽ കമ്പനിയിൽ പിഴ ഈടാക്കുന്നത് ആലോചിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
കരാർ കാലവധിക്കുള്ളിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂർത്തിയാക്കിയില്ലെങ്കിൽ കമ്പനിയിൽ പിഴ ഈടാക്കുന്നതുൾപ്പെടെ ആലോചിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. അനർഹമായ ഒരു സഹായവും കമ്പനിക്ക് നൽകില്ല. തടസങ്ങളുണ്ടായെങ്കിലും തുറമുഖ നിർമ്മാണം പുരോഗമിക്കുകയാണ്. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കുമെന്നും അദ്ധേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here