പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് തെളിവില്ല; ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇമ്രാന് ഖാന്

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാകിസ്ഥാനല്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. കശ്മീരിലെ അശാന്തിക്ക് ഉത്തരവാദി പാക്കിസ്ഥാനല്ല. യാതാരു തെളിവുമില്ലാതെ ഇന്ത്യ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുകയണ്. വിശ്വസനീയമായ തെളിവ് നല്കിയാല് നടപടി സ്വീകരിക്കുമെന്നും ഇമ്രാന് ഖാന് പറഞ്ഞു.
ആക്രമണം കൊണ്ട് പാക്കിസ്ഥാന് എന്ത് ഗുണമുണ്ടായെന്നും ഇമ്രാന് ഖാന് ചോദിക്കുന്നു. ജൂറിയും ജഡ്ജിയും സ്വയം ആകാന്‍ ഇന്ത്യ ശ്രമിക്കരുത്. ഭീകരാക്രമണത്തില്‍ വിവേകപൂര്‍ണ്ണമായ ഇടപെടലാണ് ഉണ്ടാകേണ്ടത്. പ്രശ്ന പരിഹാരത്തിന് ചര്‍ച്ചയ്ക്ക് തയ്യാറാകുകയാണ് വേണ്ടതെന്നും ഇമ്രാന് ഖാന് കൂട്ടിച്ചേര്‍ത്തു.
Read also: പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തിന് ഒരേക്കര്‍ ഭൂമി വാഗ്ദാനം ചെയ്ത് നടി സുമലത
പാകിസ്ഥാനെ ആക്രമിച്ചാല്‍ തിരിച്ചടിക്കില്ലെന്നാണ് ഇന്ത്യ കരുതുന്നതെങ്കില്‍ അത് തെറ്റാണ്. അടിച്ചാല്‍ പാകിസ്ഥാന് തിരിച്ചടിക്കും. മനുഷ്യരാണ് യുദ്ധം തുടങ്ങിവയ്ക്കുക എന്ന് നമുക്കെല്ലാം അറിയാം, പക്ഷേ അതെവിടേക്കൊക്കെ പോകുമെന്ന് ദൈവത്തിനേ അറിയൂ എന്നും ഇമ്രാന് ഖാന് പറഞ്ഞു. സൗദി കിരീടാവകാശി പാക്കിസ്ഥാനില്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ഇതുവരെ പ്രതികരിക്കാതിരിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാക് പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here