Advertisement

കുറവിലങ്ങാട് പീഡനം; തടങ്കലിലാണെന്ന പരാതിയുമായി മുഖ്യ സാക്ഷികളിലൊരാളായ കന്യാസ്ത്രീ

February 19, 2019
1 minute Read
nun suicided says convent officials

ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ പ്രതിയായ കുറവിലങ്ങാട് പീഡനക്കേസിലെ മുഖ്യ സാക്ഷികളിലൊരാളായ കന്യാസ്ത്രീ തടങ്കലിൽ ആണെന്ന് പരാതി. സിറോ മലബാർ സഭയ്ക്ക് കീഴിലുള്ള സന്യാസിനി സമൂഹത്തിലെ സിസ്റ്റർ ലിസി വടക്കേയിലാണ് പരാതിയുമായി രംഗത്തെത്തിയത്. ബന്ധുക്കളുടെ പരാതിയിൽ കന്യാസ്ത്രീയെ മഠത്തിൽ നിന്ന് പോലീസ് മോചിപ്പിച്ചു.

മഠത്തിൽ താൻ തടങ്കലിലായിരുന്നുവെന്ന് കന്യാസ്ത്രീ പോലീസിന് മൊഴി നൽകി. കന്യാസ്ത്രീയുടെ പരാതിയിൽ മഠം അധികൃതർക്കെതിരെ മൂവാറ്റുപുഴ പോലീസ് കേസെടുത്തു. കന്യാസ്ത്രീയ്ക്ക് ആവശ്യമായ പൊലീസ് സുരക്ഷ നൽകാൻ മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. ബിഷപ് ഫ്രാങ്കോ മുളക്കൽ കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ പീഡന വിവരം ആദ്യം പങ്കുവച്ചത് സിസ്റ്റർ ലിസി വടക്കയിലിനോട് ആയിരുന്നു.

sp kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top