രാജ്യത്തെ പത്തു ലക്ഷം ആദിവാസികളെ വനത്തിനുള്ളില്‍ നിന്ന് ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതി

രാജ്യത്തെ പത്തു ലക്ഷം ആദിവാസികളെ വനത്തിനുള്ളില്‍ നിന്ന് ഒഴിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്. ഉത്തരവ് നടപ്പായാല്‍ കേരളത്തിലെ 894 ആദിവാസി കുടുംബങ്ങള്‍ കുടിയിറങ്ങേണ്ടി വരും. ജൂലൈ 27 നു മുൻപ് ഒഴിപ്പിക്കണമെന്ന് നിർദേശം. നടപടി സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട് .
വനാവകാശ നിയമം ചോദ്യം ചെയ്തുള്ള ഹർജികളിലാണ് നടപടി. യു പി എ സർക്കാർ കൊണ്ടുവന്ന നിയമത്തെ ബിജെപി സർക്കാർ കോടതിയിൽ അനുകൂലിച്ചിരുന്നില്ല. ഹർജികളെ കേന്ദ്രം കോടതിയില്‍ എതിർത്തിരുന്നില്ല. വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാൻ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷകൾ നിരസിക്കപ്പെട്ട ആദിവാസികളെയാണ് ഒഴിപ്പിക്കേണ്ടത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here