പൊതു പരിപാടിയില്‍ പാര്‍ട്ടി പതാകയുമായെത്തിയവര്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത്

സര്‍ക്കാര്‍ പരിപാടിയില്‍ പാര്‍ട്ടി പതാകയുമായെത്തിയ പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്. ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയായി പൊതുവേദികള്‍ മാറ്റരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാറി മാറി വന്നാലും സര്‍ക്കാരെന്നത് എന്നത് എല്ലാ ആള്‍ക്കാരുടേതുമാണ്. ആശയങ്ങള്‍ ഏതായാലും അത് പ്രകടിപ്പിക്കുന്നത് പൊതുവേദികളിലാകരുതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
പരപ്പനങ്ങാടി ഹാര്‍ബര്‍ ശിലാ സ്ഥാപന ചടങ്ങിനിടെ വേദിയില്‍ പാര്‍ട്ടി കൊടി ഉയര്‍ത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. എല്‍ഡിഎഫ് ജയിച്ചാല്‍ എല്‍ഡിഎഫിന്റെ മാത്രം സര്‍ക്കാരല്ല ഉണ്ടാകുന്നത്. അത് നാടിന്റെ സര്‍ക്കാര്‍ ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here