കാല് ലക്ഷവും കടന്ന് സ്വര്‍ണവില കുതിക്കുന്നു

സംസ്ഥാനത്ത് സ്വര്‍ണവില കാല്‍ലക്ഷം രൂപയും കടന്ന് റെക്കോഡിലേക്ക് കുതിക്കുന്നു. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഗ്രാമിന് 30 രൂപയുടെയും പവന് 240 രൂപയുടെയും വര്‍ദ്ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. സമീപകാലത്ത് സ്വര്‍ണത്തിന്റെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
ഇന്നലെ ഗ്രാമിന് 3,115 രൂപയും പവന് 24,920 രൂപയുമായിരുന്നു നിരക്ക്.ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണയിലും പ്രതിഫലിക്കുന്നത്. വിവാഹത്തിനും മറ്റുമായി സ്വര്‍ണത്തിന് ആവശ്യകത വര്‍ദ്ധിച്ചതും രൂപയുടെ മൂല്യത്തിലുണ്ടായ തകര്‍ച്ചയുമാണ് സ്വര്‍ണവില കുതിക്കാനുള്ള കാരണങ്ങള്‍.
വിവാഹ സീസണും ഉത്സവാഘോഷങ്ങളും മുന്നില്‍ കണ്ട് വ്യാപാരികള്‍ വന്‍ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂട്ടിയിട്ടുണ്ട്. അമേരിക്കയില്‍ തുടരുന്ന സാമ്പത്തിക പ്രതിസന്ധിയും ഇതിനു കാരണമായതായി വിദഗ്ധര്‍ വിലയിരുത്തുന്നു. അതേ സമയം സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ ഗണ്യമായ കുറവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. 1000 ടണ്ണില്‍ നിന്നും 800 ടണ്‍ ആയാണ് കുറഞ്ഞിരിക്കുന്നത്.2012 നവംബറില്‍ ഗ്രാമിന് 3,030 രൂപയിലെത്തിയതായിരുന്നു സമീപകാലത്തെ റെക്കോഡ് വില.
എന്നാല്‍ കഴിഞ്ഞ ജനുവരി 26 ന് ഗ്രാമിന് 3,050 എന്ന നിലയിലെത്തിയ സ്വര്‍ണവില തുടര്‍ന്ന് കൂടുതല്‍ ഉയരുകയും ഇടയ്ക്ക് താഴുകയും ചെയ്ത ശേഷമാണ് ഇന്ന് പുതിയ റെക്കോഡ് വിലയിലേക്കെത്തിയിരിക്കുന്നത്.ഫെബ്രുവരി രണ്ടിന് പവന് 24,800 രൂപയില്‍ എത്തിയ സ്വര്‍ണവില ആറു ദിവസത്തോളം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് നേരിയ കുറവ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 7 ന് 24,640 രൂപയിലെത്തിയ സ്വര്‍ണം തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറഞ്ഞ് 24,480 രൂപയില്‍ വരെയെത്തി നിന്നു. എന്നാല്‍ ഫെബ്രുവരി 15 മുതല്‍ മുന്നോട്ടു നീങ്ങിയ സ്വര്‍ണവില നാലു ദിവസത്തിനിടെ വന്‍കുതിപ്പ് നടത്തിയാണ് കാല്‍ലക്ഷവും പിന്നീട്ട് റെക്കോഡ് മുന്നേറ്റം നടത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here