Advertisement

അധികാരത്തില്‍ ആയിരം ദിനങ്ങള്‍ തികച്ച് പിണറായി വിജയന്‍ സര്‍ക്കാര്‍; ആഘോഷങ്ങള്‍ക്ക് ശോഭ കെടുത്തി രാഷ്ട്രീയ കൊലപാതകം

February 20, 2019
0 minutes Read

പിണറായി വിജയന്‍ സര്‍ക്കാരിന് 1000 ദിനം. സര്‍ക്കാരിന് അവകാശപ്പെടാന്‍ നേട്ടങ്ങളേറെയുണ്ടെങ്കിലും കാസര്‍ഗോട്ടെ ഇരട്ടക്കൊലപാതകം ആയിരം ദിനാഘോഷത്തിന്റെ സര്‍വ ശോഭയും കെടുത്തി. വിപുല ആഘോഷം നിശ്ചയിച്ച സര്‍ക്കാരും സി പി എമ്മും പ്രതിരോധത്തിലാവുകയും ചെയ്തു.

പറയാന്‍ സര്‍ക്കാരിന് പല നേട്ടങ്ങളുമുണ്ട്. പഴി പറയാന്‍ പ്രതിപക്ഷത്തിനുമുണ്ട് അത്രത്തോളം കാര്യങ്ങള്‍. ഏറ്റവുമൊടുവില്‍ പെരിയ ഇരട്ടക്കൊലപാതകം സര്‍ക്കാരിന്റെ നെറുകയിലേറ്റ അടിയായി. സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളായി എടുത്തു പറയാനുള്ളത് ഇവയാണ്; സാമൂഹ്യ സുരക്ഷാ രംഗത്തെ ഇടപെടല്‍, ദേശീയ പാത സ്ഥലമേറ്റെടുക്കല്‍, ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ പുരോഗതി, ആശുപത്രികളും വിദ്യാലയങ്ങളും മികവുറ്റതാക്കി, മഹാപ്രളയകാലത്ത് പ്രശംസനീയ രക്ഷാപ്രവര്‍ത്തനം നടത്തി, നോക്കുകൂലി നിര്‍ത്തലാക്കി ഇങ്ങനെ പോകുന്നു നേട്ടങ്ങളുടെ പട്ടിക .

പ്രളയകാലത്തെ കയ്യടി പുനര്‍നിര്‍മാണത്തില്‍ സര്‍ക്കാരിനുണ്ടായില്ല. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വിശ്വാസികളില്‍ നിന്ന് കടുത്ത എതിര്‍പ്പും നേരിട്ടു, ജിഷ്ണു പ്രണോയ് കേസില്‍ വീഴ്ച വരുത്തി. ബാര്‍ കോഴക്കേസ് അന്വേഷണം എങ്ങുമെത്തിയതുമില്ല. അഴിമതി വിരുദ്ധ പ്രതിച്ഛായയുണ്ടായിരുന്ന ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ നീളുകയാണ്. കെ ടി ജലീലും ഇ പി ജയരാജനും ഉള്‍പ്പെട്ട ബന്ധു നിയമന വിവാദങ്ങളും സര്‍ക്കാരിന് തലവേദനയായി. വാര്‍ഷികാഘോഷമാണ് സംസ്ഥാന സര്‍ക്കാരിന്റെ പതിവു രീതിയെങ്കിലും ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ആയിരം ദിനാഘോഷമാക്കിയത് .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top