Advertisement

ന്യൂസീലന്‍ഡിന്റെ റണ്‍വേട്ടക്കാരില്‍ റോസ് ടെയ്‌ലര്‍ ഒന്നാമതെത്തി

February 20, 2019
0 minutes Read

ഏകദിന ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡുമായി ന്യൂസീലന്റ് ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലര്‍. ഏകദിനത്തില്‍ ന്യൂസിലന്റിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് റോസ് ടെയ്‌ലര്‍ സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരെ നടന്ന ഏകദിന മത്സരത്തിലായിരുന്നു ടെയ്‌ലറിന്റെ നേട്ടം.

ഏകദിനത്തില്‍ 8026 റണ്‍സാണ് ടെയ്‌ലര്‍ ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ മുന്‍ നായകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് തിരുത്തപ്പെട്ടു. ഫ്‌ളെമിങ് 8007 റണ്‍സാണ് നേടിയിരുന്നത്. 2006ലാണ് റോസ് ടെയ്‌ലര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top