Advertisement

ബ്രെക്‌സിറ്റിലെ ഭിന്നത; കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ രാജിവെച്ചു

February 21, 2019
1 minute Read
conservative party members resigned over dispute in brexit

ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിലെ ഭിന്നത മൂലം കൺസർവേറ്റീവ് പാർട്ടിയിലെ രണ്ട് അംഗങ്ങൾ രാജിവെച്ചു. കൺസർവേറ്റീവ് പാർട്ടിയുടെ പാർലമെന്റ് അംഗങ്ങളായ അന്ന സൗബ്രി, സാറാ വൊലാസ്റ്റൺ, ഹീഡി അല്ലൻ എന്നിവരാണ് പാർട്ടി അംഗത്വം രാജിവെച്ചത്.

ബ്രെക്‌സിറ്റ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തെരേസ മേയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജി. എന്നാൽ ലേബർ പാർട്ടിയുടെ മുൻ അംഗങ്ങൾ സ്ഥാപിച്ച ഇൻഡിപെൻഡന്റ് ഗ്രൂപ്പിൽ അംഗമാകാനാണ് രാജിയെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

Read Also : ബ്രെക്‌സിറ്റിന് ശേഷം യൂറോപ്യൻ യൂണിയനിലെ കുട്ടികൾക്ക് ബ്രിട്ടനിൽ തുടരുന്നത് ദുഷ്‌കരമാകുമെന്ന് മുന്നറിയിപ്പ്

എന്നാൽ രാജ്യ താൽപര്യത്തിന് വിരുദ്ധമായാണ് തെരേസ മേ പ്രവർത്തിക്കുന്നതെന്നും കാഴ്ചക്കാരെ പോലെ ഇനിയും പാർട്ടിയിൽ തുടരാനാവില്ലെന്നും തങ്ങൾക്ക് രാജ്യത്തിന്റെ ഭരണഘടനയോട് കൂറുപുലർത്തേണ്ടതുണ്ടെന്നും ഇവർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തെരേസ മേ സർക്കാർ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റ് തള്ളിയിരുന്നു. 258 ന് എതിരെ 303 വോട്ടുകൾക്കാണ് കരാർ പരാജയപ്പെട്ടത്. കഴിഞ്ഞ ജനുവരിയിലും ബ്രിട്ടീഷ് പാർലമെന്റ് ബ്രെക്‌സിറ്റ് കരാർ തളളിയിരുന്നു.

ജനുവരിയിൽ 432 എം പിമാർ എതിർത്തപ്പോൾ 202 പേർ മാത്രമായിരുന്നു അനുകൂലിച്ചത്. മാർച്ച് 29 ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകാനിരിക്കെ തെരേസ മേക്കു കനത്ത തിരിച്ചടിയാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top