കൊച്ചിയിലെ തീപിടുത്തം; കെട്ടിടം പ്രവര്‍ത്തിച്ചത് ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ

കൊച്ചിയില്‍ തീപിടുത്തം ഉണ്ടായ കെട്ടിടം പ്രവര്‍ത്തിച്ചത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് ഫയര്‍ ഫോഴ്സ്. 2006ലാണ് ഈ കെട്ടിടത്തിന് ഫയര്‍ ആന്റ് സേഫ്റ്റി അതോറിറ്റിയുടെ ലൈസന്‍സ് നേടിയത്. എന്നാല്‍ അതിന് ശേഷം ഒരിക്കല്‍ പോലും കെട്ടിടം ഉടമസ്ഥര്‍ ഈ ലൈസന്‍സ് പുതുക്കിയിരുന്നില്ല. ഓരോ വര്‍ഷവും ലൈസന്‍സ് പുതുക്കേണ്ടതുണ്ട്. എന്നാല്‍ 2006ന് ശേഷം ഇവര്‍ ലൈസന്‍സ് പുതുക്കിയിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ കെട്ടിടം ഉടമകള്‍ക്ക് അധികൃതര്‍ നാല് വര്‍ഷം മുമ്പ് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഈ മുന്നറിയിപ്പിനേയും ഇവര്‍ അവഗണിക്കുകയായിരുന്നു.
Read Also: കൊച്ചിയിലെ തീപിടുത്തം; പൊലീസ് കേസെടുത്തു
ഈ കെട്ടിടത്തില്‍ അറ്റകുറ്റപ്പണി പോലും ചെയ്തിരുന്നില്ലെന്ന് ജില്ലാ ഓഫീസര്‍ ജോജി ട്വന്റിഫോറിനോട് പറഞ്ഞു. കെട്ടിടത്തിലെ അഗ്നി ശമന സംവിധാനം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു. സ്റ്റെയര്‍കെയ്സില്‍ അടക്കം സാധനങ്ങള്‍ സ്റ്റോക്ക് ചെയ്തിരുന്നു. അത് കൊണ്ട് തന്നെ പുറത്ത് നിന്നാണ് തീയണയ്ക്കാന്‍പറ്റിയത്. അലൂമീനിയം ഷീറ്റ് വച്ച് പൂര്‍ണ്ണമായും മൂടിയ നിലയിലായതിനാല്‍ തീ അണയ്ക്കാന്‍ സമയം വേണ്ടി വന്നുവെന്ന് ഫയര്‍ ഫോഴ്സ് അധികൃതര്‍ വ്യക്തമാക്കുന്നു. രണ്ടായിരത്തി ഒരുന്നൂറ് രൂപയാണ് എന്‍ഒസി പുതുക്കുന്നതിന് വേണ്ടത്.
Read Also: കൊച്ചി തീപിടുത്തം; അക്വസ് ഫിലിം ഫോമിങ്ങ് ഫോം ഉപയോഗിച്ച് തീ നീയന്ത്രണ വിധേയമാക്കുന്നു
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം പാരഗണ്‍ ചെരുപ്പ് കമ്പനിയിലാണ് ഇന്നലെ വന്‍ തീപിടുത്തം ഉണ്ടായത്.18 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ രണ്ട് മണിക്കൂര്‍ പരിശ്രമിച്ചാണ് തീയണച്ചത്. അക്വസ് ഫിലിം ഫോമിങ്ങ് ഫോം ഉപയോഗിച്ചാണ് തീ അണച്ചത്. കൊച്ചിയില്‍ സമീപകാലത്തുണ്ടായതില്‍വെച്ച് ഏറ്റവും വലിയ തീപിടുത്തമാണ്. തീപിടുത്തത്തെ തുടര്‍ന്ന് റോഡ് ഗതാഗതവും മെട്രോ നിര്‍മാണ ജോലികളും നിര്‍ത്തിവെച്ചിരുന്നു.
തീപിടുത്തമുണ്ടായ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇപ്പോഴും കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നുണ്ടെന്നും ആശങ്കയുണ്ടാക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here