വിമര്‍ശിച്ച് വി.ടി.ബല്‍റാം; അംബാസഡര്‍ പ്രഖ്യാപനം അനൗദ്യോഗികമായി നടത്തിയതെന്ന് കൊച്ചി മെട്രോ അധികൃതര്‍

നടനും രാജ്യസഭാ എം.പി.യുമായ സുരേഷ് ഗോപിയെ കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസഡറാക്കാനുള്ള തീരുമാനം അനൗദ്യോഗികമെന്നറിയിച്ച് കെ.എം.ആര്‍.എല്‍. ഔദ്യോഗികമായ ഘടകങ്ങള്‍ ഒന്നു തന്നെ ഈ തീരുമാനത്തിലില്ലെന്നും ഇതു സംബന്ധിച്ച കൊച്ചി മെട്രോ എം.ഡി. മുഹമ്മദ് ഹനീഷിന്റെ പ്രതികരണം അനൗദ്യോഗികമാണെന്നുമാണ് കൊച്ചി മെട്രോ അധികൃതര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രതികരിച്ചത്.
സുരേഷ് ഗോപിയെ കൊച്ചി മെട്രോ ബ്രാന്‍ഡ് അംബാസഡറാക്കാനുള്ള തീരുമാനത്തിനെതിരെ നേരത്തെ വി.ടി.ബല്‍റാം എംഎല്‍എ രംഗത്തെത്തിയിരുന്നു. എന്തടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും ഒരു സംഘ് പരിവാര്‍ എം.പി.യെ കേരള സര്‍ക്കാരിന്റെ ഈ അഭിമാന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥ തലത്തില്‍ എടുത്തതാണോയെന്ന് ബല്‍റാം ചോദിച്ചിരുന്നു. മുഖ്യമന്ത്രിയ്ക്കടക്കം ഇതേപ്പറ്റി അറിവുണ്ടോയെന്നും വി.ടി.ബല്‍റാം ചോദിച്ചു.
ഇതിനു തൊട്ടു പിന്നാലെയാണ് തീരുമാനം അനൗദ്യോഗികമാണെന്നറിയിച്ച് മെട്രോ അധികൃതര്‍ രംഗത്തെത്തിയത്.
നടനും രാജ്യ സഭാംഗവുമായ സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറാകാമെന്ന് നേരത്ത പറഞ്ഞിരുന്നു. കെഎംആര്‍എല്ലിന്റെ ആവശ്യത്തെ തുടര്‍ന്നാണ് സുരേഷ് ഗോപി സമ്മതം അറിയിച്ചത്.കൊച്ചി മെട്രോയുടെ ഡാറ്റാ അനാലിസിസ് പരിപാടിയുടെ ഉദ്ഘാടന വേദിയില്‍ അധ്യക്ഷ പ്രസംഗം നടത്തുന്നതിനിടെയാണ് കെ എം ആര്‍ എല്‍ എം ഡി മുഹമ്മദ് ഹനീഷ് സുരേഷ് ഗോപിയോട് മെട്രോയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആകണമെന്ന് ആവശ്യപ്പെട്ടത്.തുടര്‍ന്ന് പ്രസംഗത്തിനിടയില്‍ കെ എം ആര്‍ എല്ലിന്റെ ആവശ്യം അംഗീകരിക്കുന്നതായി സുരേഷ് ഗോപി വ്യക്തമാക്കുകയായിരുന്നു.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ഡാറ്റാ അനലറ്റിക്കല്‍ പ്ലാറ്റ്ഫോം പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു സുരേഷ് ഗോപി. അധ്യക്ഷപ്രസംഗം നടത്തുന്നതിനിടെ കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഷ് മെട്രോയുടെ അംബാസറാകണമെന്ന ആവശ്യം സുരേഷ് ഗോപിയോട് ഉന്നയിക്കുകയായിരുന്നു. തുടര്‍ന്ന് സംസാരിച്ച സുരേഷ് ഗോപി ഇക്കാര്യത്തില്‍ സമ്മതം മൂളുകയും ചെയ്തു. ഇത്തരത്തിലുള്ള ഒരാവശ്യത്തിന് താന്‍ എതിരഭിപ്രായം പറയുന്നില്ലെന്നും ഈ ചുമതല ഏറ്റെടുക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ സ്ഥാനത്തിന്റെ ഉത്തരവാദിത്വം ഏറെയാണെന്ന് തനിക്കറിയാം. മികച്ച രീതിയില്‍ ഇതു മുന്നോട്ടു കൊണ്ടു പോകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here