പ്രോ വോളി ഫൈനലില്‍ നാളെ കാലിക്കറ്റ്-ചെന്നൈ പോരാട്ടം

പ്രോ വോളി ലീഗില്‍ കാലാശപ്പോരാട്ടം നാളെ. കേരളത്തിന്റെ പ്രതിനിധികളായ കാലിക്കറ്റ് ഹീറോസും കരുത്തരായ ചെന്നൈ സ്പാര്‍ട്ടന്‍സുമാണ് കിരീടത്തിനായി കൊമ്പ് കോര്‍ക്കുന്നത്.ലീഗിലിതുവരെ തോല്‍വി അറിയാതെയാണ് കാലിക്കറ്റിന്റെ ചെമ്പട കലാശപ്പോരിനിറങ്ങുന്നത്. കളിച്ച ആറ് കളിയിലും കാലിക്കറ്റ് നേടിയത് തിളക്കമാര്‍ന്ന ജയമായിരുന്നു. പുതുക്കോട്ടക്കാരന്‍ ജെറോം വിനീത് നയിക്കുന്ന ആക്രമണ നിരയാണ് ടീമിന് കരുത്ത് .
It all started off with 6 teams and now after an exciting journey, we have two of the best teams ready to fight it out for the #RuPayPVL title. It’s the @CalicutHeroes red vs the @chennaispartans Yellow in the finals! Which side are you on? #ThrillKaCall pic.twitter.com/lu6OKYQs2U
— Pro Volleyball (@ProVolleyballIN) February 21, 2019
ഹൈഡ്രജന്‍ ബോയി അജിത്ത് ലാല്‍, സര്‍വ്വിങ്ങ് സ്‌പെഷ്യലിസ്റ്റ് കാര്‍ത്തിക്, പ്രതിരോധത്തിലെ വന്‍ മതില്‍ ഇല്ലാനി എന്നിവര്‍ എതിരാളികളുടെ പേടിസ്വപ്നമാണ്. ഔള്‍റൗണ്ട് മികവുമായി പോള്‍ ലോട്ട് മാനും കളിമെനയാന്‍ സെറര്‍ വിപുല്‍ മാലിക്കും കൂടി ചേരുന്നതോടെ കാലിക്കറ്റ് ശക്തരാണ് .
Read Also; ഒഴിവാക്കിയില്ലെങ്കില്‍ ഇന്ത്യ ലോകകപ്പ് ബഹിഷ്‌കരിക്കും; ബിസിസിഐ കത്ത് തയ്യാറാക്കി
അതേ സമയം സെമിയില്‍ കൊച്ചിയെ വീഴ്ത്തിയ ചെന്നൈയും കരുത്തരാണ് . ടൂര്‍ണ്ണമെന്റിലിതുവരെ എറ്റവും കൂടുതല്‍ സ്‌പൈക്ക് പോയിന്റുകള്‍ നേടിയിട്ടുള്ള റൂഡി വെറോഫാണ് ചെന്നൈയുടെ തുറുപ്പ് ചീട്ട് . റൂഡിയെ തുണയ്ക്കാന്‍ നവീന്‍ ജേക്കബ്ബ് രാജയും അഖിന്‍ ജി എസുമുണ്ട് . സെമിയില്‍ സ്പാര്‍ട്ടന്‍സിന് തുണയായ കപില്‍ ദേവിന്റെ കളി മികവും കൂടി ചേരുമ്പോള്‍ കലാശപ്പോരാട്ടത്തില്‍ തീ പാറുമെന്നുറപ്പാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here