Advertisement

200 അടി താഴ്ച്ചയുള്ള കുഴൽക്കിണറിൽ വീണ കുട്ടിയെ 16 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി

February 21, 2019
8 minutes Read

200 അടി താഴ്ചയുള്ള കുഴൽ കിണറിൽ വീണ ആറു വയസുകാരനെ 16 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. പൂനെയിലെ അംബേഗോൺ തെഹ്‌സിൽ ഗ്രാമത്തിലാണ് സംഭവം. രവി പണ്ഡിറ്റ് ഭിൽ എന്ന കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്.

ബുധനാഴ്ച്ച കിണറിടനടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി കാൽ വഴുതി കുഴൽ കിണറിലേക്ക് വീഴുകയായിരുന്നു. കിണറിൽ പത്ത് അടി താഴെയായി കുടുങ്ങി കിടക്കുകയായിരുന്നു രവി. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കുഴൽകിണറിനടുത്തുള്ള ക്യാമ്പിലാണ് കുട്ടി മാതാപിതാക്കൾക്കൊപ്പം താമസിക്കുന്നത്. കുട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് ഡോക്ടർമാർ നിരീക്ഷിച്ചുവരികയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top