അമിത് ഷാ ഇന്ന് കേരളത്തിലെത്തും

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് ശേഷം പാലക്കാട്ടെത്തുന്ന അമിത് ഷാ, സംസ്ഥാന ഭാരവാഹികളുമായും 20 മണ്ഡലങ്ങളിലെയും തിരഞ്ഞടുപ്പ് ചുമതലക്കാരുമായും പ്രവർത്തനങ്ങൾ വിലയിരുത്തും. അമിത് ഷാ എത്തുന്നതിന് മുമ്പ്, ബിജെപി നേതൃയോഗവും ഇന്ന് ചേരും.
സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ബിജെപിയിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കേയാണ് അമിത് ഷാ ഇന്ന് കേരളത്തിലെത്തുന്നത്. ഉച്ചയ്ക്ക് ശേഷം പാലക്കാട്ടെത്തുന്ന അമിത് ഷാ വിവിധ യോഗങ്ങളിൽ പങ്കെടുക്കും. സംസ്ഥാന നേതാക്കളുടെയും 20 ലോക്‌സഭാ മണ്ഡലങ്ങളുടെ ഭാരവാഹികളുടെയും യോഗത്തിൽ അമിത് ഷാ പങ്കെടുക്കും.
Read Also : കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ അമിത് ഷാ എത്തുന്നു
വോട്ട് പട്ടിക പേജിന്റെ ഉത്തരവാദിത്തമുള്ള പേജ് പ്രമുഖർ, ബൂത്ത് ശക്തികേന്ദ്ര കൺവീനർമാർ എന്നിവരുടെ യോഗത്തിലും പങ്കെടുക്കും. അമിത് ഷാ എത്തുന്നതിന് മുൻപ് ബിജെപി സംസ്ഥാന നേതൃയോഗം ചേരും. സ്ഥാനാർത്ഥി നിർണ്ണയം ഇന്നത്തെ യോഗം ചർച്ച ചെയ്യും. പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളും ചർച്ചയായേക്കും.
കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും എത്തിയതിന് പിന്നാലെയാണ് ദേശീയ അധ്യക്ഷനുമെത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here