Advertisement

‘പ്രൈം ടൈം മിനിസ്റ്റര്‍’; കോര്‍ബറ്റ് പാര്‍ക്കിലെ സിനിമ ഷൂട്ടിങില്‍ നരേന്ദ്രമോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

February 22, 2019
2 minutes Read

പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ സിനിമ ഷൂട്ടിങിന് പോയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചിത്രങ്ങള്‍ സഹിതം ട്വിറ്ററിലാണ് രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയെ പരിഹസിച്ചത്. പുല്‍വാമയില്‍ 40 സൈനികരുടെ വീരമൃത്യുവിന് പിന്നാലെ ‘പ്രൈം ടൈം മിനിസ്റ്റര്‍’ സിനിമാ ഷൂട്ടിങിലായിരുന്നു’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

രാജ്യം പുല്‍വാമയില്‍ വിലപിക്കുമ്പോള്‍ രാജ്യത്തിന്റെ ഹൃദയഭാഗത്തുള്ള നദിക്കരയിലായിരുന്നു പ്രധാനമന്ത്രി. ചിരിച്ചകൊണ്ട് ഫോട്ടോഷൂട്ട് പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം നദിയില്‍ ബോട്ടിങിനിറങ്ങിയെന്നും രാഹുല്‍ പരിഹസിച്ചു. അതിന് തെളിവായി രാഹുല്‍ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും പങ്കുവെച്ചു.


Read more: ‘പുല്‍വാമയില്‍ രാജ്യം വിലപിച്ചപ്പോള്‍ മോദി സിനിമ ഷൂട്ടിങ്ങില്‍’; വിമര്‍ശനവുമായി കോണ്‍ഗ്രസ്

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വേണ്ട പ്രാധാന്യം നല്‍കിയില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഇന്നലെ രംഗത്തെത്തിയിരുന്നു. രാജ്യം മുഴുവന്‍ സൈനികരുടെ വിയോഗത്തില്‍ വിലപിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ സിനിമ ഷൂട്ടിങിന്റെ തിരക്കിലായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ഇന്നലെ ആരോപിച്ചിരുന്നു. ഷൂട്ടിങിനിടെയുള്ള പ്രധാനമന്ത്രിയുടെ ഒരു ചിത്രവും അദ്ദേഹം പുറത്തുവിട്ടിരുന്നുലോകത്തെ ഏതെങ്കിലും പ്രധാനമന്ത്രി ഇത്തരത്തില്‍ ചെയ്യുമോ എന്നും അതേക്കുറിച്ച് പറയാന്‍ തനിക്ക് വാക്ക് കിട്ടുന്നില്ലെന്നും സുര്‍ജേവാല പറഞ്ഞു. പുല്‍വാമയിലെ ഭീകരാക്രമണം ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ഇക്കഴിഞ്ഞ 14 നാണ് പുല്‍വാമയില്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്നത്. ഔദ്യോഗിക കണക്കുപ്രകാരം 40 സൈനികരാണ് മരിച്ചത്. രണ്ടായിരത്തിലധികം സൈനികരുമായി ശ്രീനഗറിലേക്ക് പോകുകയായിരുന്ന വാഹനത്തിലേക്ക് ചാവേര്‍ വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 22 കാരനായ ആദില്‍ അഹമ്മദ് ദറായിരുന്നു ചാവേറായത്. സംഭവത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ ശക്തമായ വികാരമാണ് ഉയര്‍ന്നിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top