Advertisement

തൃപ്പൂണിത്തുറയിൽ പട്ടാപ്പകൽ മോഷണം; വൃദ്ധയുടെ തലക്കടിച്ച് മാലയും വളയും കവർന്നു

February 22, 2019
1 minute Read

പ്രദേശവാസികളെ ഭീതിയിലാഴ്ത്തി തൃപ്പൂണിത്തുറയിൽ പട്ടാപ്പകൽ മോഷണം. വൃദ്ധയുടെ തലക്കടിച്ച് മോഷ്ടാവ് മാലയും വളയും കവർന്നു. തൃപ്പൂണിത്തുറ ഏരൂർ ലേബർ കോളനി ഭാഗത്താണ് മോഷണം നടന്നത്.

തലക്ക് പരുക്കേറ്റ വൃദ്ധയെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേബിൾ ജീവനക്കാരെന്ന വ്യാജേനയെത്തിയാണ് സ്വർണം കവർന്നത്. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടാനായിട്ടില്ല.

Read Also : തൃപ്പൂണിത്തുറയിൽ യുവാവിനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി

അടുത്തിടെയായി നിരവധി മോഷണവാർത്തകളാണ് തൃപ്പൂണിത്തുറയിൽ നിന്നും പുറത്തുവരുന്നത്. 2017 ൽ ഉണ്ടായ ‘തീരൻ’ മോഡൽ കവർച്ചയുടെ ഭീതി വിട്ടൊഴിയും മുമ്പെയാണ് രണ്ട് മാസങ്ങൾക്ക് മുമ്പ് തൃപ്പൂണിത്തുറയിലെ തന്നെ ബേക്കറി കുത്തിത്തുറന്ന് അക്രമികൾ പണം കവർന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top