ലുലു ഹൈപർമാർക്കറ്റിന്റെ 161-ആം ശാഖ നാളെ ദമ്മാമിൽ പ്രവർത്തനമാരംഭിക്കും

പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃഖലയായ ലുലു ഹൈപർമാർക്കറ്റിൻറ്റെ നൂറ്റി അറുപത്തി ഒന്നാമത് ശാഖ നാളെ ദമ്മാമിൽ പ്രവർത്തനമാരംഭിക്കും. വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന സാനിധ്യത്തിൽ സൗദിയിലെ പതിനാറാമത്തെ ശാഖയാണ് ദമ്മാം ലുലു മാളിൽ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 54,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വിപുലമായ സൗകര്യങ്ങളോടെയും ആധുനീക സജ്ജീകരണങ്ങളോടെയുമാണ് ലുലു മാൾ ഒരുക്കിയിട്ടുള്ളത്.
അനുദിനം വളർന്നുകൊണ്ടിരിക്കുന്ന സൗദി അറേബ്യയുടെ വികസന സ്ഥിരതയിലൂന്നിയ പുരോഗമനപരമായ മാറ്റങ്ങൾളുടെ ചുവടുപിടിച്ച് ഈ വർഷവും ബിസിനസ് വിപുലീകരണത്തിന് ലുലു ഗ്രൂപ് വലിയ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.
സൗദി റീട്ടെയിൽ മേഖലയിലെ പ്രമുഖരായ ലുലു ഗ്രൂപ്പ് തങ്ങളുടെ പ്രവർത്തനം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നുവെന്ന് നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ഇന്ത്യാ സൗദി ബിസിനസ് ഫോറത്തിൽ വെച്ചാണ് ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്.
Read Also : സൗദിയിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ ലുലു
സൗദിയിലെ റീട്ടെയിൽ മേഖലയിൽ ലുലു ഗ്രൂപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെപ്പറ്റിയും, നിക്ഷേപങ്ങളെപ്പറ്റിയുമുള്ള വിശദാംശാങ്ങൾ യൂസഫലി ഫോറത്തിൽ വിശദീകരിച്ചു. സൗദിയിലെ വാണിജ്യ മേഖലയിൽ നിക്ഷേപം വർധിപ്പിക്കുവാൻ ഗ്രൂപ്പ് ഉദ്ദേശിക്കുന്നുവെന്ന് യൂസഫലി അറിയിച്ചു. സൗദിയിൽ ഇതിനകം 15 ഹൈപ്പർമാർക്കറ്റുകളുള്ള ലുലു 2020 ആകുമ്പോഴേക്കും 20 ഹൈപ്പർമാർക്കറ്റുകൾ കൂടി പുതുതായി ആരംഭിക്കും. 100 കോടി റിയാൽ നിക്ഷേപത്തിലായിരിക്കും പുതിയ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നത്. ഇതിനകം നിക്ഷേപിച്ച 100 കോടി റിയാലിന് പുറമേയാണിത്.
2020 ആകുമ്പോൾ ലുലുവിൻ്റെ സൗദിയിലെ ആകെ മുതൽമുടക്ക് 2 ബില്യൺ റിയാലാകും (200 കോടി റിയാൽ). ഇത് കൂടാതെ കിംഗ് അബ്ദുള്ള എക്കണോമിക് സിറ്റിയിൽ 200 മില്യൺ സൗദി റിയാലിൽ നിക്ഷേപത്തിൽ അത്യാധുനിക രീതിയിലുള്ള ലോജിസ്റ്റിക് സെൻ്റർ ആരംഭിക്കുവാനും ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. സൗദിയിലെ റീട്ടെയിൽ മേഖലയിൽ പ്രവർത്തനം കൂടുതൽ വ്യാപകമാക്കാനും ഭക്ഷ്യസുരക്ഷ പ്രദാനം ചെയ്യാനും ഇത് ഉപകരിക്കും. സൗദിവത്കരണത്തിന്റെ ഭാഗമായി ആകെയുള്ള ജീവനക്കാരുടെ 40 ശതമാനവും സൗദികളാണ് ലുലുവിൽ ജോലി ചെയ്യുന്നതെന്നും യൂസഫലി അറിയിച്ചു. 2020 ഓടെ ലുലുവിലെ സൗദി സ്വദേശികളുടെ എണ്ണം 5000 കടക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ എണ്ണകമ്പനികളിലൊന്നായ സൗദി അരാംകോയുടെ 15 സുപ്പർമാർക്കറ്റുകളുടെ ചുമതല ലുലുവാണ് ഏറ്റെടുത്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here