ഡല്‍ഹിയ്ക്ക് സമ്പൂര്‍ണ സംസ്ഥാന പദവി; കെജ്‌രിവാള്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങുന്നു

ലോക്‌സഭ തിരഞ്ഞെടുപ്പിനു മുമ്പേ ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി അനുവദിക്കണമെന്ന ആവശ്യം ശക്തമാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മാര്‍ച്ച് ഒന്നാം തിയതി മുതല്‍ ആവശ്യം ഉന്നയിച്ച് അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് കെജ്‌രിവാള്‍ അറിയിച്ചു. ഡല്‍ഹി നിയമസഭയിലെ പ്രസംഗത്തിനിടെയായിരുന്നു പ്രഖ്യാപനം.രാജ്യത്താകമാനം ജനാധിപത്യം നടപ്പിലാക്കിയിട്ടും ഡല്‍ഹിയില്‍ അതുണ്ടായില്ലെന്നും ഒന്നാം തിയതി മുതല്‍ ആരംഭിക്കുന്ന സമരം മരണം വരെ തുടരുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ഈ വിഷയത്തില്‍ ബി ജെ പി ചെയ്ത അന്യായത്തെ കുറിച്ച് സംസ്ഥാന വ്യാപകമായി പ്രചരണം നടത്തുമെന്ന് ആം ആദ്മി പാര്‍ട്ടി പറഞു. സംസ്ഥാന സര്‍ക്കാരിനു ഉദ്യോഗസ്ഥരുടെ അഴിമതിക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ അനുവാദമില്ലെന്ന സുപ്രിം കോടതി വിധി വന്നതിനെ തുടര്‍ന്നായിരുന്നു കെജ്‌രിവാളിന്റെ തീരുമാനം. ലോക്‌സഭ തിരഞെടുപ്പിനു മുമ്പായി ബി ജെ പി ക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടെയാണ് നീക്കമെന്നും വിലയിരുത്തലുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് സഖ്യം യാഥാര്‍ത്ഥ്യമായാല്‍ ഡല്‍ഹിയില്‍ ബി ജെ പി യ്ക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ ഇത് കോണ്‍ഗ്രസ് തിരിച്ചറിയുന്നില്ലെന്നും കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആം ആദ്മി പാര്‍ട്ടി മുന്‍കൈ എടുത്തിട്ടും സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് വേണ്ടത്ര താല്‍പ്പര്യം കാണിക്കുന്നില്ലെന്നും അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള ആഗ്രഹം ഒരിക്കല്‍ കൂടി തുറന്നു പറഞ്ഞ അരവിന്ദ് കെജ്‌രിവാള്‍ സഖ്യം യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കാത്ത കോണ്‍ഗ്രസ് നടപടിയെ നിരാശാജനകമെന്നാണ് വിശേഷിപ്പിച്ചത്. ഡല്‍ഹിയില്‍ ബിജെപിക്കെതിരെ ഒരു സ്ഥാനാര്‍ത്ഥി മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ.ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കരുതെന്നും കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here