കോടിയേരി തരം താണ ഭാഷ പ്രയോഗിക്കരുതെന്ന് ശ്രീധരന്‍ പിള്ള

എന്‍എസ്എസിനെതിരെ ഭീഷണിയുടെ സ്വരത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസാരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. സമുദായ സംഘനയെന്ന നിലയില്‍ എന്‍എസ്എസിനെ അംഗീകരിക്കാന്‍ സിപിഎം തയ്യാറാകണമെന്നും മൂന്നാം കിട രാഷ്ട്രീയക്കാരന്റെ തരം താണ ഭാഷ കോടിയേരി ഉപേക്ഷിക്കണമെന്നും ശ്രീധരന്‍പിള്ള വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
ചര്‍ച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കാനോ നിരാകരിക്കാനോ ഉള്ള സര്‍വ സ്വാതന്ത്ര്യവും ഒരു സ്വാതന്ത്ര സാമുദായിക സംഘടന എന്ന നിലക്ക് എന്‍എസ്എസ്സിന് ഉണ്ട്. ഇത് അംഗീകരിക്കാനും ആദരിക്കാനും സിപിഎം നേതൃത്വം മര്യാദ കാണിക്കണം. അതല്ലാതെ ഒരു മൂന്നാംകിട രാഷ്ട്രീയക്കാരന്റെ തരാം താണ ഭാഷയില്‍ എന്‍എസ്എസ്സി നോട് കോടിയേരി പ്രതികരിക്കുന്നത് ശരിയല്ല. അങ്ങേയറ്റത്തെ ധാര്‍ഷ്ട്യവും ധിക്കാരവുമാണ് കോടിയേരിയുടെ പ്രതികരണത്തിലുള്ളതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
കേരളത്തിന്റെ സാമൂഹ്യ,സാംസ്‌കാരിക,രാഷ്ട്രീയ ജീവിതത്തില്‍ സാമുദായിക സംഘടനകള്‍ക്ക് വളരെ വലിയ പങ്കാണ് എക്കാലത്തും ഉള്ളത്.അതിനെ തള്ളിപ്പറയാനോ കുറച്ചുകാണാനോ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അവകാശമില്ല.നവോത്ഥാനത്തിന്റെ ചരിത്രത്തില്‍ എന്‍എസ്എസിന്റെ പങ്ക് നിര്‍ണായകമാണ്. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി പലയവസരങ്ങളിലും സാമുദായിക സംഘടനകളുടെയും നേതാക്കളുടെയും പിന്തുണ തേടിയിട്ടുള്ള പാരമ്പര്യമാണ് സിപിഎമ്മിനുള്‍പ്പെടെയുള്ളത്.
ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയത് എന്‍എസ്എസിന്റെ കൂടി പിന്തുണ നേടിയും ആയിരുന്നു എന്നത് സഖാക്കള്‍ മറന്നു പോവരുത്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിലും പിണറായിയും കോടിയേരിയും എന്‍എസ്എസുള്‍പ്പെടെയുള്ള സാമുദായിക സംഘടനകളുടെ പിന്തുണയ്ക്കായി സമീപിച്ചിരുന്നു എന്നോര്‍ക്കണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
സിപിഎമ്മുമായി ചര്‍ച്ചയ്ക്കില്ലെന്നറിയിച്ച എന്‍എസ്എസിനെനെതിരെ വീണ്ടും ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് രംഗത്തെത്തിയിരുന്നു. എന്‍എസ്എസ് മാടമ്പിത്തരം കാണിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു. ചര്‍ച്ചയ്ക്ക് തയ്യാറാകാതെ എന്‍എസ്എസ് തമ്പ്രാക്കന്‍മാരെ പോലെ പ്രവര്‍ത്തിക്കുകയാണെന്നും മാടമ്പികളുടെ പിന്നാലെ സിപിഎം പോകില്ലെന്നുമാണ് കോടിയേരി ആരോപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here