കശ്മീരികളെ ബഹിഷ്‌ക്കരിക്കണമെന്ന് പറഞ്ഞ മേഘാലയ ഗവര്‍ണര്‍ക്കെതിരെ പ്രധാനമന്ത്രി എന്ത് നടപടി സ്വീകരിച്ചുവെന്ന് പി ചിദംബരം

കശ്മീരികളെ ബഹിഷ്‌ക്കരിക്കണമെന്ന് പറഞ്ഞ മേഘാലയ ഗവര്‍ണര്‍ തഥാഗത റോയിക്കെതിരെ പ്രധാനമന്ത്രി എന്ത് നടപടി സ്വീകരിച്ചുവെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം. അത് കാണാനാണ് താന്‍ കാത്തിരിക്കുനന്തെന്നും പി ചിദംബരം ട്വീറ്റ് ചെയ്തു.
Waiting to see if the Hon’ble PM will take action against the Hon’ble Governor of Meghalaya.
— P. Chidambaram (@PChidambaram_IN) 23 February 2019
കശ്മീരികള്‍ക്കെതിരെ ട്വിറ്ററിലൂടെയായിരുന്നു തഥാഗത റോയിയുടെ പ്രതികരണം. ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും വിരമിച്ച കേണലിന്റെ അപേക്ഷ എന്നു പറഞ്ഞ് പുല്‍വാമ ആക്രമണത്തിന് പിന്നാലെയായിരുന്നു തഥാഗത റോയിയുടെ ട്വീറ്റ്. കശ്മീര്‍ സന്ദര്‍ശിക്കരുതെന്നും അടുത്ത രണ്ട് വര്‍ഷത്തേക്ക് അമര്‍നാഥ് സന്ദര്‍ശിക്കരുതെന്നും തഥാഗത റോയി ട്വീറ്റില്‍ പറഞ്ഞിരുന്നു. കശ്മീരി കച്ചവട കേന്ദ്രങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്നും കശ്മീരികളെ ബഹിഷ്‌ക്കരിക്കണമെന്നും തഥാഗത റോയി ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരെയാണ് ചിദംബരം വിമര്‍ശനമുന്നയിച്ചത്.
Read more: കശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക് പൊലീസ് കസ്റ്റഡിയില്‍
പുല്‍വാമ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ കശ്മീരികള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. ഹോസ്റ്റലില്‍ നിന്നും പെണ്‍കുട്ടികളെ ഉള്‍പ്പെടെ ഇറക്കിവിടുന്ന അവസ്ഥയുണ്ടായി. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി കശ്മീര്‍ സ്വദേശിയായ പത്രപ്രവര്‍ത്തകന്‍ മഹാരാഷ്ട്രയില്‍ ആക്രമിക്കപ്പെട്ടു. പുനെ പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ജിബ്രാന്‍ നസീറായിരുന്നു ആക്രമിക്കപ്പെട്ടത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കശ്മീരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ നടപടി കൈക്കൊള്ളണമെന്നാണ് സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. സംസ്ഥാനങ്ങളിലെ നോഡല്‍ ഓഫീസര്‍മാര്‍ അടിയന്തിര ഘട്ടങ്ങളില്‍ സഹായമെത്തിക്കണമെന്നും നോഡല്‍ ഓഫിസുകളിലെ ഫോണ്‍ നമ്പറുകള്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പതിനൊന്ന് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമ്മാര്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു. പുല്‍വാമ തീവ്രവാദി ആക്രമണത്തിന് ശേഷം കശ്മീരികള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത് തടയണമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പൊതു താത്പര്യ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ നിര്‍ണ്ണായക ഉത്തരവ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here