ഇന്ത്യയിലെ ആദ്യ പരിസ്ഥിതി ഗ്രാമമായി ഗുജറാത്തിലെ ധജ്

ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി ഗ്രാമം എന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുകയാണ് ഗുജറാത്തിലെ ധജ് ഗ്രാമം. സൂറത്തില്‍ നിന്നും 70 കിലോമീറ്റർ അകലെ ആയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഗുജറാത്ത് പരിസ്ഥി കമ്മീഷന്‍, വനം, പരിസ്ഥി വകുപ്പ് എന്നിവരുടെ സംയുക്തമായ ഇടപെടലിലൂടെയാണ് പരിസ്ഥി ഗ്രാമം എന്ന നേട്ടം ധജിന് സ്വന്തമായത്.
ഇവിടെയുള്ള ഗ്രാമവാസികൾ പ്രകൃതി വിഭവങ്ങളാണ് തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്നത്. സോളാര്‍ പാനല്‍ ഉപയോഗിച്ച് വൈദ്യുതി സ്വരൂപിക്കുന്നു. ബയോഗ്യാസ് പ്ലാന്റുകൾ, വാട്ടര്‍ ടാങ്കുകളില്‍ മഴ വെള്ളം സംഭരിച്ചു വെയ്ക്കുക തുടങ്ങിയവ ഈ ഗ്രാമത്തിന്റെ പ്രത്യേകതയാണ്. ഇവർ തന്നെ നട്ടു വളർത്തുന്ന കാർഷിക വിളകളാണ് ആഹാരത്തിനായി ഉപയോഗിക്കുന്നത്.
സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മാറി നില്‍ക്കുന്ന ഗ്രാമവാസികളെ സംരക്ഷിക്കുക, കുറഞ്ഞ ചെലവില്‍ ഗ്രാമം വികസിപ്പിച്ചെടുക്കുക തുടങ്ങിയവയാണ് പരിസ്ഥി ഗ്രാമത്തിന്റെ പ്രധാന ലക്ഷ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here