Advertisement

തൃശ്ശൂരില്‍ വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമം

February 24, 2019
0 minutes Read
old lady

തൃശ്ശൂരില്‍ ആളില്ലാത്ത വീട്ടില്‍ കയറി വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമം. മാള പൊയ്യ ചെന്തുരുത്തിയിലാണ് സംഭവം. എണ്‍പത്തിയഞ്ച് വയസ്സ് പ്രായമുള്ള വൃദ്ധയെയാണ് പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. മകനൊപ്പമാണ് ഈ  വീട്ടില്‍ വൃദ്ധ താമസിക്കുന്നത്. മകന്‍ പുറത്ത് പോയ തക്കം നോക്കി യുവാവ് വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് വൃദ്ധയെ കടന്ന് പിടിച്ചു. വൃദ്ധയുടെ കരച്ചില്‍ കേട്ട അയല്‍ക്കാര്‍ ഓടിയെത്തിയപ്പോഴേക്കും യുവാവ് ഓടി രക്ഷപ്പെട്ടു. യുവാവ് ഒളിവിലാണ്. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top