വയനാട് കാട്ടുതീ പടരുന്നു; ആയിരം ഏക്കറോളം വനം കത്തി

വയനാട് കാട്ടുതീ പടര്‍ന്നു പിടിക്കുന്നു. ബാണാസുര മലയിലെ വാളാരംകുന്ന് മേഖലയില്‍ ഉണ്ടായ കാട്ടുതീ കാപ്പികളം കുറ്റിയാം വയലിലേക്കും പടരുകയാണ്. ആയിരക്കണക്കിന് ഏക്കര്‍ വനം കത്തിനശിച്ചു. തീ അണക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്.വെളളിയാഴ്ച രാത്രിയോടെയാണ് ബാണാസുര മലയ്ക്ക് താഴെനിന്ന് തീപിടിച്ച് തുടങ്ങിയത്.ആയിരക്കണക്കിന് ഹെക്ടര്‍ വനം കത്തിനശിച്ചു.രണ്ടാം ദിവസവും തീയണക്കാനാകാത്തതോടെ മലമുകളിലേക്കും തീ കത്തിപ്പടരുകയായിരുന്നു. ഇന്നലെയും തീ നിയന്ത്രണ വിധേയമാക്കാനായില്ല.
വനത്തിനുളളിലേക്ക് കടന്ന്‌ചെന്ന് വെളളമെത്തിക്കാനാകാത്തതാണ് തീ കത്തിപ്പടരാന്‍ കാരണമായത്.കാട്ടിനുളളിലെ നിരവധി വന്യമൃഗങ്ങള്‍ തീപിടുത്തത്തില്‍ ചത്തൊടുങ്ങിയതായാണ് വിവരം.ബാണാസുര മലയില്‍ നിന്ന് തീ താഴെയുളള കൃഷിയിടങ്ങളിലേക്ക് പടരാതിരിക്കാന്‍ രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.രാത്രിയോടെ തീയണക്കാനാകുമെന്നാണ് ഫയര്‍ഫോഴ്‌സിന്റെ പ്രതീക്ഷ.
വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് ബന്ദിപ്പുര്‍ കടുവ സംരക്ഷണമേഖലയില്‍ ഇന്നലെ വലിയ തീ പിടുത്തമുണ്ടായിരുന്നു. ഏക്കറുകണക്കിന് വനമാണ് കത്തിയത്.കുറിച്യാട് റെയ്ഞ്ചിലെ കുപ്പാടി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ ആറിടങ്ങളിലാണ് തീ പടര്‍ന്നത്. രണ്ടു ദിവസമായി മേഖലയിലെ വനത്തില്‍ തീ പടരുന്നുണ്ട്. ആറാം മൈല്‍, കൗണ്ടര്‍മൂല, കാളിമല വട്ടം എന്നിവിടങ്ങളിലെ തീ കഴിഞ്ഞ ദിവസം രാത്രിയോടെ അണച്ചിരുന്നു. കരിഞ്ഞുണങ്ങി കിടക്കുന്ന കരിയിലകളും കുറ്റിക്കാടുകളുമാണ് തീ അതിവേഗത്തില്‍ പടരാന്‍ ഇടയാക്കുന്നത്.
Read Also: ‘വായില്‍ പഴം’ എന്നതാണ് കോണ്‍ഗ്രസ് കുഞ്ഞുങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട രൂപകം: കെ ആര്‍ മീര
ജില്ലാ അതിര്‍ത്തിയായ ബന്ദിപ്പൂര്‍ കടുവ സങ്കേതത്തില്‍ ഇന്നലെ പടര്‍ന്ന കാട്ടുതീ ഇന്നുച്ചയോടെ നിയന്ത്രണവിധേയമാക്കി.600 ഏക്കറിലധികം വനഭൂമിയാണ് കാട്ടുതീയില്‍ കത്തിനശിച്ചത്.കര്‍ണ്ണാടക വനംവകുപ്പിനൊപ്പം മൈസൂര്‍ ഗുണ്ടല്‍പ്പേട്ട് എന്നിവിടങ്ങളില്‍ നിന്നുമുളള അഗ്‌നിശമനസേനയെത്തിയാണ് തീയണച്ചത്.ഇന്നലെ തടസ്സപ്പെട്ട മൈസൂര്‍ ഊട്ടി ദേശിയ പാതയിലെ ഗതാഗതം ഇന്നുച്ചയോടെ പുനസ്ഥാപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here