ബാബറി മസ്ജിദ്-രാമ ജന്മഭൂമി കേസ് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് ഇന്ന് പരിഗണിക്കും

ബാബറി മസ്ജിദ്- രാമ ജന്മഭൂമി തർക്ക കേസ് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് ഇന്ന് പരിഗണിക്കും. തർക്ക ഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈകോടതി വിധിക്കെതിരെ നൽകിയ അപ്പീലുകൾ ആണ് പരിഗണിക്കുക. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയിയിടെ അധ്യക്ഷതയിൽ ഉള്ള അഞ്ചംഗ ബെഞ്ച് ആണ് ഹർജികളിൽ വാദം കേൾക്കുന്നത്.
നിരവധി തവണ മാറ്റിവെച്ച ശേഷം ആണ് അയോധ്യയിലെ ബാബറി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ ഭരണ ഘടന ബെഞ്ച് പരിഗണനക്ക് എടുക്കുന്നത്. പള്ളി നിലനിന്നിരുന്ന 2.77 ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡിനും മിർമോഹി അഖാഡക്കും രാമജന്മ ഭൂമി ന്യാസിനും വീതിച്ച് നൽകാനുള്ള അലഹബാദ് ഹൈൻകൊടതി വിധിക്കെതിരെ 16 അപ്പീലുകൾ ആണ് കോടതിക്ക് മുൻപാകെ ഉള്ളത്. ഇവകളിൽ അന്തിമ വാദം എപ്പോൾ ആരംഭിക്കണം എന്ന കാര്യത്തിൽ കോടതി ഇന്ന് തീരുമാനം എടുത്തേക്കും. അതോടൊപ്പം തർക്ക ഭൂമിക്ക് പുറത്തുള്ള മിച്ച ഭൂമി വി എച്ച് പിയുടെ നേതൃത്വത്തിൽ ഉള്ള രാമ ജന്മഭൂമി ന്യാസിനു വിട്ടു നൽകാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ പുതിയ ഹർജി നൽകിയിരുന്നു. ഇത് കേന്ദ്ര സര്‍ക്കാര്‍ കോടതിയുടെ ശ്രദ്ധയിൽ പെടുത്തും.
Read More: ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസ് ചൊവ്വാഴ്ച പരിഗണിക്കില്ല
രാമ ജന്മഭൂമി എന്നവകാശപ്പെടുന്ന ഭൂമിയിൽ ആരാധന നടത്താനുള്ള മൗലിക അവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നൽകിയ ഹർജിയും ഉണ്ട്. ഹർജി ഇന്നലെ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇന്ന് കോടതിയിൽ ഹാജരാകാൻ ആയിരുന്നു സ്വാമിയോട് കോടതി നിർദേശിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here