Advertisement

ബില്ലി പോര്‍ട്ടര്‍ ഓസ്കാര്‍ വേദിയിലെത്തിയത് ഇങ്ങനെ

February 25, 2019
0 minutes Read
bill

തൊണ്ണൂറ്റി ഒന്നാമത് ഓസ്കര്‍ വേദിയില്‍ അവാര്‍ഡ് ജേതാക്കളോളം തന്നെ വാര്‍ത്തയില്‍ ഇടം നേടിയിരിക്കുകയാണ് അമേരിക്കന്‍ ഗായകനും നടനുമായ ബില്ലി പോര്‍ട്ടര്‍. ബില്ലിയുടെ വസ്ത്ര ധാരണം തന്നെ കാരണം. സാധാരണ റെഡ് കാര്‍പ്പറ്റില്‍ എത്തുന്ന നടിമാരുടെ വേഷവിധാനമാണ് എപ്പോഴും വാര്‍ത്തകളില്‍ നിറയുക. എന്നാല്‍ ഇത്തവണ നടിമാരോടൊപ്പം ബില്ലിയുടെ വേഷവും വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. അരയ്ക്ക് മേലേക്ക് സ്യൂട്ടും, താഴെ ഗൗണുമാണ് ബില്ലി ധരിച്ചത്.  ലൈംഗിക ന്യൂന പക്ഷത്തില്‍ പെടുന്നയാളാണ് ബില്ലി. പങ്കാളിയായ ആദം സ്‍മിത്തിനൊപ്പമാണ് ബില്ലി റെഡ് കാര്‍പറ്റില്‍ പോസ് ചെയ്‍തത്.

ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരെല്ലാം അതിശയത്തോടെയാണ് ഈ പുതിയ വസ്ത്രധാരണത്തെ സ്വീകരിച്ചത്. ബില്ലി തന്നെ തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഈ പുതിയ ഇനം മിക്സഡ് വേഷവിധാനത്തെ എതിര്‍ത്തും പിന്തുണച്ചും രംഗത്ത് എത്തുന്നവരുണ്ട്. സ്ത്രീകള്‍ക്ക് പാന്റ്‌സ് ധരിക്കാമെങ്കില്‍ പുരുഷന്‍മാര്‍ക്ക് ഗൗണും ധരിക്കാമെന്ന് പ്രശസ്ത ഫാഷന്‍ ഡിസൈനറായ വെനേസ ഫ്രൈഡ്മാന്‍ പറഞ്ഞത്. വെനേസയുടെ ഈ അഭിപ്രായം പുറത്ത് വിട്ട് ബില്ലിയും രംഗത്ത് എത്തി

പരമ്പരാഗതമായ ടക്സിഡോ സ്യൂട്ടാണിത്. അരയ്ക്ക് മുകളിലേക്ക് ടക്സ വേഷവും താഴേക്ക് ഗൗണുമാണ് ഈ വസ്ത്രത്തിന്റെ പ്രത്യേകത. കറുപ്പ് നിറത്തിലുള്ള ടക്സിഡോ സ്യൂട്ടാണ് ബില്ലി ധരിച്ചത്. ഡിസൈനറായ ക്രിസ്റ്റ്യന്‍ സിരിയാനോയാണ് ബില്ലിയ്ക്കായി ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്. പുരുഷത്വം, സ്ത്രീത്വം എന്നിവയെ കുറിച്ച് ഒരു ചര്‍ച്ച ഉണ്ടാക്കാനാണ് ഇത്തരം വസ്ത്രം ധരിച്ചതെന്നാണ് ബില്ലിയുടെ പ്രതികരണം. സ്ത്രീകള്‍ക്ക് പാന്റ്സ് ധരിക്കാം എന്താണ് പുരുഷന് ഗൗണ്‍ ധരിക്കാന്‍ കഴിയാത്തതെന്നും ബില്ലി ചോദിക്കുന്നു.

  

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top