ഹര്‍ത്താല്‍ ദിനത്തിലെ യോഗം; കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റം

ഹര്‍ത്താല്‍ ദിനത്തില്‍ കൗണ്‍സില്‍ യോഗം നടത്തിയതുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം.ഹര്‍ത്താല്‍ ദിനത്തില്‍ നടത്തിയ കൗണ്‍സിലിലെ നടപടികള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം വെച്ചത് .എന്നാല്‍ ചട്ടപ്രകാരമാണ് നടപടികള്‍ പൂര്‍ത്തികരിച്ചത് എന്ന് മേയര്‍ നിലപാട് സ്വീകരിച്ചതോടെ പ്രതിപക്ഷം കൗണ്‍സില്‍ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
കാസര്‍കോട്ടെ ഇരട്ട കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലെ കണ്‍സില്‍ യോഗം മാറ്റിവെക്കണമെന്ന് യു ഡി എഫ് ,ബി.ജെ .പി അംഗങ്ങള്‍ രേഖാ മൂലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം പരിഗണിക്കുകയോ മറുപടി നല്‍കുകയോ ചെയ്യാതെ കൗണ്‍സില്‍ യോഗം നടത്തി എന്നാണ് ഇരുപാര്‍ട്ടികളും ഉന്നയിക്കുന്ന പ്രധാന ആരോപണം.എന്നാല്‍ കോറം തികഞ്ഞിരുന്നുവെന്നും പങ്കെടുത്ത 44 അംഗങ്ങളുടെ അഭിപ്രായം കണക്കിലെടുത്താണ് യോഗം നടത്തിയതെന്ന് മേയര്‍ വ്യക്തമാക്കി.
ഹര്‍ത്താല്‍ ദിനത്തില്‍ ചേര്‍ന്ന കണ്‍സിലിലെ സഭാ നടപടികള്‍ റദ്ദാക്കണമെന്ന് യു.ഡി.എഫ് അംഗങ്ങള്‍ നിലപാട് എടുത്തതോടെ വാക്കേറ്റത്തിന് കാരണമായി.സഭാ നടപടികള്‍ റദ്ദാക്കിയില്ലെങ്കില്‍ മേയര്‍ കൊലയാളി സംഘത്തിന് കൂട്ട് നില്‍ക്കുന്ന ആളായി കണക്കാകേണ്ടി വരുമെന്ന് കൗണ്‍സിലര്‍ പി.എം സുരേഷ് ബാബു പറഞ്ഞു.ഇതോടെ കൗണ്‍സില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം രൂക്ഷമായി. എന്നാല്‍ ബജറ്റ് സമ്മേളത്തിന് മുന്നോടിയായുള്ള കൗണ്‍സില്‍ യോഗമായതിനാല്‍ യോഗം മാറ്റിവെക്കാന്‍ ആകില്ലെന്നാണ് മേയര്‍ വ്യക്തമാക്കിയത്. ചട്ടങ്ങള്‍ പാലിച്ചാണ് കൗണ്‍സില്‍ യോഗം ചേര്‍ന്നതെന്നും മേയര്‍ നിലപാട് വ്യക്തമായതോടെ പ്രതിപക്ഷ അംഗങ്ങള്‍ യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോകുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here