കൊലപാതക രാഷ്ട്രീയം സിപിഎമ്മിന്റെ നയമല്ലെന്ന് സീതാറാം യെച്ചൂരി

കൊലപാതക രാഷ്ട്രീയം സിപിഎമ്മിന്റെ നയമല്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കാസര്‍കോട് കൊലപാതക കേസില്‍ കുറ്റക്കാരായവരെ പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട്. കൊലപാതകത്തില്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയതാണെന്നും യെച്ചൂരി തിരുവനന്തപുരത്ത് പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപി ഇതര സര്‍ക്കാരുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
ദേശീയ തലത്തില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ആരുമായും ധാരണ ഇല്ല. അതത് സംസ്ഥാന ഘടകങ്ങളാണ് സഖ്യം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത്. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ബിജെപി – തൃണമൂല്‍ വിരുദ്ധ വോട്ട് സമാഹരിക്കുകയാണ് ബംഗാളില്‍ ലക്ഷ്യം. ഇടതു മുന്നണിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും യെച്ചൂരി തിരുവനന്തപുരത്ത് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here