വ്യോമാക്രമണത്തെ പിന്തുണച്ച് സര്‍വ്വകക്ഷി യോഗം

ജെയ്ഷെ മുഹമ്മദിന്റെ ഭീകരവാദി ക്യാമ്പില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ പിന്തുണച്ച് സര്‍വകക്ഷി യോഗം. സേനയുടെ നടപടിയെ സര്‍വകക്ഷി യോഗത്തില്‍ എല്ലാ പാര്‍ട്ടികളും അഭിനന്ദിച്ചു. ഇതില്‍ സന്തോഷമുണ്ടെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ ഭീകര വിരുദ്ധ നടപടികള്‍ക്ക് പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി. സേനയുടെ പരിശ്രമങ്ങളെ കോണ്‍ഗ്രസ് പാര്‍ട്ടി അഭിനന്ദിക്കുന്നുവെന്നും തീവ്രവാദ ക്യാംപുകളെ ലക്ഷ്യമിട്ടുള്ള കൃത്യമായ ആക്രമണമായിരുന്നു ഇന്ത്യ നടത്തിയതെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ സുരക്ഷയ്ക്കായി സൈന്യത്തിനും സര്‍ക്കാരിനും ഏതറ്റം വരേയും പോകാമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ശക്തിയും നിശ്ചദാര്‍ഢ്യവുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യം സുരക്ഷിതമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇത് തെളിയിക്കുന്ന തിരിച്ചടിയാണ് ഇന്ന് ഭീകരര്‍ക്കു നല്‍കിയതെന്നും അമിത് ഷാ പറഞ്ഞു. സൈന്യത്തിന്റെ ധൈര്യത്തെയും ശൗര്യത്തെയും അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ഇന്ത്യ ഒരിക്കലും ഭീകരവാദത്തെ വച്ച് പൊറുപ്പിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
ഇന്ത്യ ആര്‍ക്കു മുന്നിലും തലകുനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞിരുന്നു. രാജ്യം സുരക്ഷിത കരങ്ങളിലാണെന്നും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here