പൊതു പണിമുടക്കിൽ പങ്കെടുത്തവർക്ക് ലീവ് അനുവദിച്ച സർക്കാർ ഉത്തരവിന് സ്റ്റേ

പൊതുപണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് രണ്ട് ദിവസത്തെ ലീവ് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.
പൊതുപണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് രണ്ട് ദിവസത്തെ ലീവ് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്ന് കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. പണിമുടക്ക് ബന്ദായി മാറി. ഇത് തടയേണ്ടത് സര്‍ക്കാര്‍ ആയിരുന്നു. എന്നാല്‍ യാതൊരു മുന്‍കരുതലും സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. പകരംപണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കൈക്കൊണ്ടതെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു.
എല്ലാവര്‍ക്കും ലീവ് കൊടുക്കാന്‍ ഉദ്ദേശ്യമില്ലെന്നും ബുദ്ധിമുട്ടനുഭവിച്ച ചുരുക്കം ചിലരെ മാത്രമാണ് പരിഗണിച്ചതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി ചെവിക്കൊണ്ടില്ല. ഉത്തരവ് തങ്ങള്‍ വായിച്ചുവെന്നും ലീവ് സര്‍ക്കാര്‍ അങ്ങോട്ട് കൊടുത്തതാണെന്നും കോടതി നിരീക്ഷിച്ചു. യാത്രാ പ്രശ്നങ്ങളോ ആരോഗ്യ ബുദ്ധിമുട്ടുകളോ കൊണ്ട് ജോലിക്കെത്താന്‍ സാധിക്കാതിരുന്നവര്‍ക്ക് സ്റ്റേ ഒഴിവാക്കാമോ എന്ന് സര്‍ക്കാര്‍ ആരാഞ്ഞെങ്കിലും കോടതി ആവശ്യം തള്ളി. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ സര്‍വ്വീസ് സംഘടനകള്‍ക്ക് കക്ഷി ചേരാമെന്നും കോടതി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here