Advertisement

പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു

February 26, 2019
1 minute Read

ഇന്ന് പുലർച്ചെയുണ്ടായ ഇന്ത്യൻ വ്യോമ-കര സേനയുടെ തിരിച്ചടിക്ക് പിന്നാലെ ഉന്നത തലയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്യാബിനറ്റ് കമ്മിറ്റി അംഗങ്ങളായ മന്ത്രിമാർ അടടങ്ങിയ ഉന്നതതല യോഗം പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം ചേരുന്നത്.

ഇന്ന് വെളുപ്പിന് മൂന്നരയോടെയാണ് ഇന്ത്യ സൈനിക നടപടി ആരംഭിച്ചത്. മിറാഷ് 2000 വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. 12 വിമാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. ഉറിയിൽ നടത്തിയ തിരിച്ചടിക്ക് സമാനമായ രീതിയിലായിരുന്നു ബാൽക്കോട്ട് മേഖലയിൽ ഇന്ന് ഇന്ത്യ നടത്തിയ ആക്രമണം. 3000 കിലോ ബോംബുകൾ ഇവിടങ്ങളിൽ വർഷിച്ചുവെന്നാണ് പ്രതിരോധമന്ത്രാലയത്തിലെ വൃത്തങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്.

Read Also : തിരിച്ചടിച്ച് ഇന്ത്യ; വ്യോമാക്രമണത്തിന്റെ വീഡിയോ പുറത്ത്

ജെയ്‌ഷേ ക്യാംപുകൾക്ക് നേരെ സൈനിക നടപടി. പാക് അധീന കശ്മിരിലെ ജെയ്‌ഷെ ക്യാംപുകൾക്ക് നേരെയാണ് സൈനിക നടപടി ഉണ്ടായത്. കരവ്യോമ സേനകളുടെ സംയുക്ത സംഘമാണ് സൈനിക നടപടിക്ക് നേതൃത്വം കൊടുത്തത്. ബാൽകോട്ടിലെ ജെയ്‌ഷേ ക്യാംപുകൾ സേന പൂർണ്ണമായും തകർത്തു.

രാജ്യത്തെ നടുക്കിയ പുൽവാമ ആക്രമണത്തിന് 12 ദിവസത്തിന് ശേഷമാണ് ഇന്ത്യ തിരിച്ചടി നൽകിയിരിക്കുന്നത്. ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോരയിൽ സി.ആർ.പി.എഫിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. 44 സൈനികരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

പരിശീലനം കഴിഞ്ഞ് ജമ്മുശ്രീനഗർ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേർക്കാണ് ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കൾ ഘടിപ്പിച്ച കാർ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാൻ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top