വിഘടനവാദി നേതാക്കളുടെ വീടുകളിലെ റെയ്ഡ്; രേഖകള്‍ പിടിച്ചെടുത്തു

പാക്കിസ്ഥാനിലെ ജെയ്ഷെ മുഹമ്മദിന്റെ ഭീകര ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിന് പിന്നാലെ ജമ്മുകശ്‍മീരിലെ വിഘടനവാദി നേതാക്കളുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ രേഖകള്‍ പിടിച്ചെടുത്തു. എൻഐഎയാണ് റെയ്ഡ് നടത്തിയത്. ബാങ്ക് അക്കൗണ്ട് രേഖകളും, ഭീകര സംഘടനകളുടെ ലെറ്റർ ഹെഡ്ഡുകളും സാമ്പത്തിക ഇടപാട് രേഖകളുമടക്കമുള്ള രേഖകളാണ് പിടികൂടിയത്. വിഘടനവാദിയായ മിർവാസി ഫറൂഖിന്‍റെ വീട്ടിൽ നിന്ന് അത്യാധുനിക ഇന്‍റർനെറ്റ് വിനിമയ സംവിധാനങ്ങള്ക പിടികൂടിയിട്ടുണ്ട്.
കാശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്ക് അടക്കമുള്ളവരുടെ വീടുകളിലാണ് എന്‍ഐഎ പരിശോധന നടത്തിയത്. യാസിൻ മാലിക്ക് ജമ്മു കശ്മീർ പൊലീസ് കസ്റ്റഡിയിലാണ്. വെള്ളിയാഴ്ച അർദ്ധ രാത്രിയാണ് ജമ്മു കശ്മീർ ലിബറേഷൻ ഫ്രന്‍റ് നേതാവ് യാസിൻ മാലിക്ക് കസ്റ്റഡിയിലായത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലെ വിഘടന വാദി നേതാക്കളുടെ സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. വിഘടന വാദി നേതാക്കളായ മീര്‍വായീസ് ഉമറുല്‍ ഫാറൂഖ്, ശബീര്‍ ഷാ,ബിലാല്‍ ലോണ്‍, അബ്ദുല്‍ ഗനി ഭട്ട്, ഹാഷിം ഖുറൈഷി എന്നിവരുടെ സുരക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്.
വെള്ളിയാഴ്ച കശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലികിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയാണ് ശ്രീനഗറിലെ വീട്ടില്‍ നിന്നും യാസിന്‍ മാലിക്കിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവാണ് യാസിന്‍ മാലിക്. യാസിൻ മാലിക്കിന്‍റെ അറസ്റ്റിന് പിന്നാലെ നിരവധി ജമാഅത്തെ നേതാക്കളും കസ്റ്റഡിയിലായിരുന്നു. പൊലീസുൾപ്പടെയുള്ള സുരക്ഷാ സേനയാണ് വിഘടനവാദി നേതാക്കളെ കസ്റ്റഡിയിലെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here