ചൂഷണത്തിനിരകളാകുന്ന ഗാര്‍ഹിക ജോലിക്കാര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതി

ചൂഷണത്തിനിരകളാകുന്ന ഗാര്‍ഹിക ജോലിക്കാര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അനുമതി നല്‍കി സൗദി തൊഴിൽ മന്ത്രാലയം. മോശമായി പെരുമാറുന്നതും , അന്യായമായി ഹുറൂബാക്കുന്നതുമെല്ലാം തൊഴിലുടമയുടെ അനുമതി കൂടാതെ സ്‌പോൺസർഷിപ്പ് മാറുന്നതിനുള്ള കാരണങ്ങളായി പരിഗണിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ന്യായമായ കാരണങ്ങൾ ഉണ്ടെങ്കിൽ ഗാർഹിക ജോലിക്കാരുടെ സ്പോൺസർഷിപ്പ് മാറ്റാനാകുമെന്നാണ് സൗദി തൊഴിൽ സാമൂഹ്യ സേവന മന്ത്രാലയം വ്യകത്മാക്കിയിരിക്കുന്നത് . ശമ്പളം ലഭിക്കാതിരിക്കുന്നതടക്കമുള്ള സമയങ്ങളില്‍ സ്പോണ്‍സര്‍ഷിപ്പ് മാറാൻ കഴിയും . സ്പോൺസർഷിപ്പ് മാറ്റാവുന്ന കാരണങ്ങളും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിത സമയത്തിനകം ഇഖാമ നൽകാതിരിക്കുകയോ, പുതുക്കാതിരിക്കുകയോ ചെയ്യുക, സ്പോൺസർഷിപ്പിലല്ലാതെ സുഹൃത്തുക്കളുടെയും മറ്റും വീടുകളിൽ ജോലി ചെയ്യിപ്പിച്ച് വേതനം പറ്റുക, ആരോഗ്യത്തിന് ഭീഷണിയായ ജോലി ചെയ്യിപ്പിക്കുക എന്നീ സാഹചര്യങ്ങളിലും തൊഴിലാളിക്ക് സേവനത്തില്‍ നിന്ന് പിന്മാറാവുന്നതാണെന് മന്ത്രാലയം ചൂണ്ടി കാട്ടുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here