സൂപ്പർഫാസ്റ്റ് മെയിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റി

ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന സൂപ്പർഫാസ്റ്റ് മെയിൽ (12601) ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റി. ചൊവാഴ്ച്ച പുലർച്ചെ 5.20 ഓടെയാണ് സംഭവം. പാലക്കാട് ഭാഗത്തു നിന്നും ഷൊർണൂർ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് യാർഡിന് സമീപമാണ് പാളം തെറ്റിയത്.
എൻജിന് പിന്നിലെ രണ്ട് ബോഗികൾ മുഴുവനായും പാളം തെറ്റിയിട്ടുണ്ട്. പാളത്തിന് അരികിലെ ഇലക്ട്രിക് പോസ്റ്റുകൾ തകർന്നിട്ടുണ്ട്. ആദ്യത്തെ ബോഗിയായ പാർസൽ വാനും പിന്നിലെ കോച്ചുമാണ് പാളം തെറ്റിയത്. ആരുക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
Read Also : ഷൊർണൂരിൽ റെയിൽവേ ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചു
ഇതോടെ ഷൊർണൂരിൽ നിന്നും കോഴിക്കോട്, തൃശ്ശൂർ ഭാഗങ്ങളിലേക്കും പാലക്കാട് ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം മുടങ്ങി. തൃശൂർ പാലക്കാട് റൂട്ടിൽ ട്രെയിൻ ഗതാഗതത്തെ ബാധിച്ചിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here