ആളെ വെട്ടാന്‍ പരിശീലനം നല്‍കുന്ന സിപിഎം കേന്ദ്രങ്ങള്‍ അടിച്ച് തകര്‍ക്കണമെന്ന് കെ.സുധാകരന്‍

ആളെ വെട്ടാന്‍ പരിശീലനം നല്‍കുന്ന സിപിഎം കേന്ദ്രങ്ങള്‍ അടിച്ച് തകര്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. സുരക്ഷിതത്വം ഇല്ലാത്ത പാര്‍ട്ടിയിലേക്ക് യുവാക്കള്‍ കടന്നുവരില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു. കാസര്‍കോട് കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന നിരാഹാരസമര വേദിയിലായിരുന്നു സുധാകരന്റെ പരാമര്‍ശം.കാസര്‍കോട് കൊലപാതകത്തില്‍ അന്വേഷണ സംഘം കണ്ടെത്തിയ വാളുകള്‍ കൊണ്ടല്ല രണ്ടു പേരെയും കൊന്നിരിക്കുന്നതെന്ന് പൊതുജനത്തിന് അറിയാം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ആരും കസ്റ്റഡിയില്‍ ഇല്ല. അവരെല്ലാം പുറത്തുണ്ടെന്നും കെ.സുധാകരന്‍ പറഞ്ഞു.
Read Also:ഞങ്ങള്‍ക്കുമുണ്ട് കൊല്ലാനുള്ള ആളൊക്കെ; നിയന്ത്രിക്കുന്നതാണെന്ന് കെ.സുധാകരന്‍
പുതിയ അന്വേഷണസംഘത്തിലുള്ളവര്‍ ഇടതു സഹയാത്രികരാണ്. സിപിഎമ്മിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ സിപിഐ പണ്ട് നട്ടെല്ല് കാണിച്ചിരുന്നു. എന്നാല്‍ കാനത്തിന്റെ വരവോടെ അതും ഇല്ലാതായെന്നും കെ.സുധാകരന്‍ പറഞ്ഞു. കാസര്‍കോട് കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ നിന്ന് യുഡിഎഫ് നേതാക്കള്‍ ഇറങ്ങിപ്പോയിരുന്നു.
Read Also: കാസര്‍കോട് ഇരട്ടക്കൊലപാതകം; അന്വേഷണത്തില്‍ രാഷ്ട്രീയം നോക്കില്ലെന്ന് ഡിജിപി
ഇതിന് പിന്നാലെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ഇ പി ജയരാജന്‍ രംഗത്തെത്തുകയും ചെയ്തു. പെരിയയിലെ കൊലപാതകത്തിനു ശേഷം കാസര്‍കോട് കോണ്‍ഗ്രസ് ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണെന്നാണ് മന്ത്രി ഇ പി ജയരാജന്‍ ആരോപിച്ചത്. കൊലപാതകത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ക്രിമിനല്‍ അഴിഞ്ഞാട്ടവും കൊള്ളയും നടത്തുകയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കാര്യങ്ങള്‍ കേള്‍ക്കാനുള്ള സഹനശക്തി പോലും കോണ്‍ഗ്രസിനില്ല. അതിനാലാണ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയതെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here