പിണറായി വിജയൻ മനസ്സിൽ കരിങ്കല്ല് ഉള്ള മനുഷ്യൻ; മുല്ലപ്പള്ളി രാമചന്ദ്രന്‍

പിണറായി വിജയൻ മനസ്സിൽ കരിങ്കല്ല് ഉള്ള മനുഷ്യനാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ലി രാമചന്ദ്രന്‍. മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുധം താഴെ വയ്ക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. പെരിയ കേസിലെ പ്രതികളുടെ മൊഴിമാറ്റം കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അതിന് പോലീസ് കൂട്ടുനില്‍ക്കുകയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
ക്രൈം ബ്രാഞ്ചിനെ കേസ് അന്വേഷണം ഏൽപ്പിച്ചത് അന്വേഷണം അട്ടിമറിക്കാനാണ്. പെരിയ കേസ് സിബിഐ തന്നെ അന്വേഷിക്കണം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാന താവളം അ ദാനിക്ക് കൈമാറാനുള്ള തീരുമാനം മോദി – പിണറായി തിരക്കഥയുടെ ഭാഗമാണ്. ഇടപാടിൽ വൻ അഴിമതി നടത്തിയിട്ടുണ്ട്.
അ ദാനിയും പിണറായിയും തമ്മിലുള്ള ഇടപാടുകൾ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. മോഡിയുടെ കോർപ്പറേറ്റ് വത്കരണ നീക്കത്തിന് പിണറായിയുടെ പിന്തുണയുണ്ട്. ആകാശവും തീരദേശവം അദാനി സ്വന്തമാക്കിയെന്നും മുല്ലപ്പള്ളി ആരോപിച്ചു.
ഹാരിസൺ കേസില്‍ തോറ്റു കൊടുക്കാൻ സര്‍ക്കാര്‍ മനഃപൂര്‍വ്വം ശ്രമിക്കുകയായിരുന്നു. സുശീല ഭട്ടിനെസര്‍ക്കാര്‍ മാറ്റിയത് മനഃപൂർവം. ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here