Advertisement

ഡെൽഹി മെട്രോയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

February 27, 2019
1 minute Read

ഡെൽഹി മെട്രോയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. സ്റ്റേഷൻ കൺട്രോളൻമാർ ഓരോ രണ്ടു മണിക്കൂറിലും സ്റ്റേഷനുകൾ പരിശോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കണം. അതിർത്തിയിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

നേരത്തെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഈ വിലക്ക് നീക്കുകയായിരുന്നു. അടച്ച വിമാനങ്ങൾ ഡിജിസിഎ തുറന്നു. രാജ്യവ്യാപകമായി സേവനങ്ങൾ പുനരാരംഭിച്ചു. അതിർത്തി ലംഘിച്ച് പാക്കിസ്ഥാൻ ആക്രമിച്ചതിനെത്തുടർന്ന് കശ്മീരിലും ഹിമാചൽ പ്രദേശിലും ഉൾപ്പെടെ എട്ടോളം വിമാനത്താവളങ്ങളാണ് സേവനം താൽക്കാലികമായി നിർത്തിവെച്ചത്. അതിർത്തിയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് അമൃത് സർ വിമാനത്താവളം അടച്ചു.

Read Also : പാക് ആക്രമണം: ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ നിയന്ത്രണം നീക്കി

ജമ്മു, ശ്രീനഗര്‍, ലെ, പത്താന്‍കോട്ട്, അമൃത്സര്‍ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളിലാണ് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തിരുന്നു. പ്രദേശങ്ങളെ വ്യോമനിരോധിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അവധിയിലുള്ള വ്യോമസേനാംഗങ്ങളെ തിരിച്ചുവിളിക്കുന്ന നടപടിയുമുണ്ടായി.

ബുധനാഴ്ച ഉച്ചയോടെയാണ് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു. രജൗരി ജില്ലയിലായിരുന്നു ആക്രമണം. പാക് വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് പ്രവേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി ലംഘിച്ച് എത്തിയ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തുരത്തി. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ബോംബ് വര്‍ഷിച്ചതായും സൂചനയുണ്ട്. ആക്രമണം സ്ഥിരീകരിച്ച് പാക് സൈനിക മേധാവി ജനറല്‍ അസിഫ് ഗഫൂര്‍ രംഗത്തെത്തി. നിയന്ത്രണ രേഖ ലംഘിക്കാതെയാണ് ആക്രമണമെന്നാണ് പാക്കിസ്ഥാന്റെ അവകാശ വാദം. ആക്രമണം ഇന്ത്യയുടെ നടപടിക്കുള്ള തിരിച്ചടിയല്ലെന്നും സ്വയം രക്ഷയ്ക്ക് വേണ്ടിയുള്ള നടപടി മാത്രമാണെന്നാണ് അസിഫ് വ്യക്തമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top