Advertisement

ഇന്ത്യന്‍ തിരിച്ചടിയില്‍ രാഷ്ട്രീയം കലര്‍ത്തി ബിജെപി; സൈനിക നടപടി തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് യെദ്യൂരപ്പ; വിവാദം

February 28, 2019
6 minutes Read

പാക്കിസ്ഥാനെതിരെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ രാഷ്ട്രീയം കലര്‍ത്തി മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പ. വ്യോമസേനയുടെ നടപടി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് യെദ്യൂരപ്പ പറഞ്ഞു. പാക്കിസ്ഥാനെതിയാ നടപടി തെരഞ്ഞടുപ്പില്‍ ബിജെപിക്ക് അനുകൂലമാകുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയില്‍ 22 മുതല്‍ 28 സീറ്റുകള്‍ വരെ ലഭിക്കാന്‍ അത് സഹായകമാകുമെന്നും യെദ്യൂരപ്പ പറയുന്നു.

Read more: പാക് പിടിയിലായ ഫൈറ്റര്‍ പൈലറ്റിന്റെ കഥ പറഞ്ഞ കാട്ര് വെളിയിടെയില്‍ അഭിനന്ദന്റെ പിതാവും

നിലവില്‍ ബിജെപിക്ക് അനുകൂലമായ സാഹചര്യങ്ങളാണുള്ളത്. പാക്കിസ്ഥാന്റെ ഭീകരതയ്‌ക്കെതിരെയുള്ള ഇന്ത്യന്‍ നടപടി രാജ്യത്ത് മോദി അനുകൂല തരംഗത്തിന് കാരണമായിട്ടുണ്ട്. ഇതിന്റെ ഫലം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. യെദ്യൂരപ്പയുടെ പ്രസ്താവന ഇതിനോടകം വിവാദമായിട്ടുണ്ട്.

ഭീകരതയ്‌ക്കെതിരെയുള്ള സൈനിക നടപടി ബിജെപി രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. യെദ്യൂരപ്പയുടെ പ്രസ്താവന ഇതിന് തെളിവാണ്. ജവാന്മാരുടെ ജീവത്യാഗം ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നതായും അവര്‍ കുറ്റപ്പെടുത്തി.

ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടി നടത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആക്രമണം. ചകോട്ടി, ബലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലെ ഭീകരരുടെ ക്യാമ്പുകള്‍ക്ക് നേരെയായിരുന്നു വ്യോമാക്രമണം നടത്തിയത്. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂം പൂര്‍ണ്ണമായും ആക്രമണത്തില്‍ തകര്‍ന്നിരുന്നു. 12 12 12 മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. 1000 കിലോ ബോംബുകളും ഇന്ത്യ വര്‍ഷിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യക്കെതിരെ പാക്കിസ്ഥാനും തിരിച്ചടിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top