ബ്രെക്സിറ്റ് പിന്‍മാറ്റ കരാര്‍ മാര്‍ച്ച് 12ന് അന്തിമ വോട്ടെടുപ്പിനു വയ്ക്കും

ബ്രെക്സിറ്റ് പിന്‍മാറ്റ കരാര്‍ മാര്‍ച്ച് 12ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അന്തിമ വോട്ടെടുപ്പിനു വയ്ക്കും. ഈയാഴ്ച വോട്ടെടുപ്പ് നടത്തുമെന്ന അഭ്യൂഹങ്ങള്‍ നിരാകരിച്ച പ്രധാനമന്ത്രി തെരേസ മേയ് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും, മാർച്ച് 29 നുള്ളിൽ ബ്രെക്സിറ്റ് വേണമെന്നാണ് തന്റെ താത്പര്യമെന്നും വ്യക്തമാക്കി.
ബ്രെക്സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള മാര്‍ച്ച് 29 എന്ന തീയതി നീട്ടി വയ്ക്കുന്നതു സംബന്ധിച്ച് ബ്രിട്ടീഷ് എംപിമാര്‍ക്ക് പാര്‍ലമെന്റില്‍ വോട്ട് ചെയ്യാനാണ് അവസരമൊരുങ്ങുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ വിട്ടുപോകുന്നത് വൈകിക്കണോ എന്ന് മാർച്ച് 14ന് പാർലമെന്റിൽ നടക്കുന്ന വോട്ടെടുപ്പിൽ തീരുമാനിക്കുമെന്നാണ് പ്രധാനമന്ത്രി മേ വ്യക്തമാക്കിയിരിക്കുന്നത്.യൂറോപ്യൻ യൂണിയനുമായി കരാറോടെയാണോ കരാറില്ലാതെയാണോ ബ്രെക്സിറ്റ് വേണ്ടത് എന്നതിലാണ് വോട്ടെടുപ്പ്. ഇതു രണ്ടുമല്ലെങ്കിൽ ജൂൺ വരെ വൈകിപ്പിക്കുക എന്നതു പരിഗണിക്കും.
Read Also : ബ്രെക്സിറ്റ് ഉടമ്പടിയിലെ കടുത്ത നിബന്ധനകളില്‍ നിന്ന് ഇളവുനേടാനുള്ള തെരേസ മെയുടെ ശ്രമം പരാജയം
തീയതി നീട്ടാന്‍ തയാറല്ലെന്ന കടുംപിടിത്തം ഉപേക്ഷിച്ച പ്രധാനമന്ത്രി തെരേസ മേയ് ബ്രെക്സിറ്റ് ഒഴിവാക്കണമെന്ന് അഭിപ്രായപ്പെടുന്ന എംപിമാരെ കൂടെ നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു നീക്കം നടത്തുന്നത്. എന്നാല്‍, ഇങ്ങനെ നീട്ടിവയ്ക്കുന്നത് കൂടുതല്‍ കുഴപ്പത്തിലേക്കായിരിക്കും നയിക്കുകയെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്ബിന് മുന്നറിയിപ്പ് നല്കി.
മാര്‍ച്ച് 12 നാണ് ബ്രെക്സിറ്റ് പിന്‍മാറ്റ കരാറില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുക. ഭേദഗതികള്‍ക്ക് പാര്‍ലമെന്റ് അംഗീകാരം നല്കുന്നില്ലെങ്കില് തൊട്ടടുത്ത ദിവസം കരാറില്ലാത്ത ബ്രെക്സിറ്റ് നടപ്പാക്കാന്‍ പാര്‍ലമെന്റിന്റെ അനുമതി തേടും. ഇതിനും അനുമതി ലഭിക്കുന്നില്ലെങ്കിലാണ് ബ്രെക്സിറ്റ് നീട്ടി വയ്ക്കാനുള്ള നിര്‍ദേശം അതിനടുത്ത ദിവസം വോട്ടിനിടുക.
നീട്ടിവയ്ക്കുന്നതിനോട് തനിക്കു യോജിപ്പില്ലെന്നു കൂടി തെരേസ മേയ് എംപിമാര്‍ക്കു മുന്നില്‍ ആവര്‍ത്തിച്ചു. മാര്‍ച്ച് 29നു തന്നെ ബ്രെക്സിറ്റ് പൂര്‍ത്തിയാക്കുക എന്നതു തന്നെയാണ് പ്രാഥമിക ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here