മോദിയുടെ വീഡിയോ കോണ്‍ഫറന്‍സ്: അണികള്‍ക്ക് പോലും ലജ്ജ തോന്നിയിട്ടുണ്ടാകുമെന്ന് അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: ഇന്ത്യ- പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കവെ ബിജെപി പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. രാജ്യം പ്രത്യേക സാഹചര്യത്തില്‍ നില്‍ക്കുമ്പോള്‍ ബൂത്ത് തല പ്രവര്‍ത്തകരുമായി സംവദിച്ച് അതിന്റെ വലിപ്പത്തില്‍ പുളകിതരാകുന്നതില്‍ അണികള്‍ക്ക് തന്നെ ലജ്ജ തോന്നിയിട്ടുണ്ടാകുമെന്ന് അഖിലേഷ് ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്തെ നൂറ് കോടി ജനങ്ങള്‍ രാഷട്രീയം മറന്ന് ഈ സുപ്രധാന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം നിന്നിട്ടും ബിജെ.പി ആയിരത്തോളം ബൂത്ത തല പ്രവര്‍ത്തകരുമായി സംവദിച്ചതിന്റെ മഹിമ പറയാനാണ് ശ്രമിക്കുന്നത്. ഹെലികോപ്റ്റര്‍ അപകടത്തില്‍ ആറ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ നഷ്ടമായി. ഒരു പൈലറ്റ് ഇപ്പോഴും രാജ്യത്ത് തിരിച്ചെത്തിയിട്ടില്ല. രാജ്യം ഒന്നടങ്കം ശ്വാസമടക്കിപ്പിടിച്ച് അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു വാക്ക് പോലും നമ്മുടെ ഭരണാധികാരിയില്‍ നിന്ന് പുറത്തുവന്നിട്ടില്ലെന്നും അഖിലേഷ് ആരോപിച്ചു.
മെഗാ വീഡിയോ കോണ്‍ഫറന്‍സില്‍ ഒരു കോടി ബിജെപി വളണ്ടിയര്‍മാരെയും പ്രവര്‍ത്തകരെയുമായിരുന്നു മോദി അഭിസംബോധന ചെയ്തത്. ലോകത്തെ ഏറ്റവും വലിയ വീഡിയോ കോണ്‍ഫറന്‍സ് എന്ന വിശേഷണത്തോടെ 15,000 കേന്ദ്രങ്ങളിലായിരുന്നു ബിജെപി വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഒരുക്കിയത്.
മോദിയുടെ വീഡിയോ കോണ്‍ഫറന്‍സിനെ വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. പാക് കസ്റ്റഡിയിലുള്ള വൈമാനികന്റെ തിരിച്ച് വരവിന് രാജ്യം കാത്തിരിക്കുമ്പോള്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണവുമായി നടക്കുന്നത് നാണക്കേടാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ജെയ്‌ഷെ മുഹമ്മദ് താവളങ്ങള്‍ക്ക് നേരെയുള്ള സൈനിക നടപടി ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന ബിഎസ് യെദ്യൂരപ്പയുടെ പ്രസ്താവനക്കെതിരെയും പ്രതിപക്ഷം രംഗത്തെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here