കൊട്ടക്കാമ്പൂർ ഭൂമി കേസ്; ജോയ്‌സ് ജോർജ് എംപിയ്ക്ക് വീണ്ടും ദേവികുളം സബ് കളക്ടറുടെ നോട്ടീസ്

കൊട്ടക്കാമ്പൂർ ഭൂമി കേസിൽ ജോയ്‌സ് ജോർജ് എം പി യ്ക്ക് വീണ്ടും ദേവികുളം സബ് കളക്ടറുടെ നോട്ടീസ്. മാർച്ച് ഏഴിന് ഭൂരേഖകളുമായി ജോയ്‌സ് ജോർജ് നേരിട്ട് ഹാജരാകണമെന്ന് സബ് കളക്ടർ രേണു രാജ് ഉത്തരവിട്ടു. രേഖകൾ കൃത്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജോയ്‌സിൻറെ ഭൂമിയുടെ പട്ടയം ഒരു വർഷം മുമ്പ് സബ്കളക്ടർ റദ്ദാക്കിയിരുന്നു. ഇതിൽ പുനപരിശോധനയ്ക്കാണ് ജോയ്‌സ് ജോർജ് ഹാജരാകേണ്ടത്
ഭൂമി സംബന്ധിച്ച രേഖകൾ കൃത്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജോയ്‌സിൻറെ കൈവശമുള്ള ഭൂമിയുടെ പട്ടയം ഒരു വർഷം മുമ്പ് സബ് കലക്ടർ റദ്ദാക്കിയിരുന്നു. എന്നാൽ, പുനഃപരിശോധന ആവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമീഷണർക്ക് ജോയ്‌സ് ജോർജ് പരാതിയിലാണ് നടപടി.
ഭൂമിയുടെ ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാത്ത സാഹചര്യത്തിലായിരുന്നു ദേവികുളം മുൻ സബ് കലക്ടർ പ്രേം കുമാർ പട്ടയം റദ്ദാക്കിയത്. എന്നാൽ, പട്ടയം റദ്ദാക്കിയപ്പോൾ വേണ്ട നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ജോയ്‌സ് ജോർജ് കലക്ടർക്ക് പരാതി.
തുടർന്ന് പരാതി പരിഗണിച്ച കലക്ടർ, സബ് കലക്ടറുടെ നടപടി റദ്ദാക്കാതെ പുനഃപരിശോധിക്കാൻ ഉത്തരവിട്ടു. ഇതേ തുടർന്ന് ലാൻഡ് റവന്യൂ കമീഷണർക്ക് ജോയ്‌സ് പരാതി നൽകി. ജോയ്‌സിൻറെ പരാതി ഒരിക്കൽ കൂടി പരിശോധിക്കാൻ ദേവികുളം സബ് കലക്ടർക്ക് കലക്ടർ നിർദേശം നൽകി.
പട്ടയഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തു എന്നതാണ് ജോയ്‌സ് ജോസഫിന് എതിരെയുള്ള കേസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here