‘മൊതലെട്ക്കണയാണാ സജീ..’ കുമ്പളങ്ങിയിലെ സീന്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍

കുമ്പളങ്ങി നൈറ്റ്സിലെ സജിയുടേയും ബോബിയുടേയും ഹിറ്റ് സീന്‍ പുറത്ത് വിട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. സൗബിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചതിന് പിന്നാലെയാണ് ഈ വീഡിയോയും പുറത്ത് വന്നിരിക്കുന്നത്. ചേട്ടാന്ന് വിളി എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്.
നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രം തീയറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഇംഗ്ലീഷ് റോക്ക് ബാന്‍ഡ് ആയിരുന്ന ‘ബീറ്റില്‍സി’ന്റെ ‘അബ്ബേ റോഡ്’ എന്ന ആല്‍ബം കവറിന്റെ മാതൃകയിലാണ് കുമ്പളങ്ങി നൈറ്റ്സിന്റെ അണിയറ പ്രവര്‍ത്തകര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്.
ReadMore: കുമ്പളങ്ങി നൈറ്റ്സില്‍ കണ്ട ‘കവര്’ എന്ന പ്രതിഭാസം എന്താണ്?
ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറില്‍ നസ്രിയ നസിം, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചത്. സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം ഫെബ്രുവരി ഏഴിനാണ് തീയറ്ററുകളില്‍ എത്തിയത് .
ശ്യാം പുഷ്‌കരന്റേതാണ് തിരക്കഥ . ഛായാഗ്രഹണം ഷൈജു ഖാലിദും സംഗീതം സുശിന്‍ ശ്യാമും എഡിറ്റിംഗ് സൈജു ശ്രീധരനുമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here