പുല്‍വാമ ആക്രമണം വെള്ളിത്തിരയിലെത്തിക്കാന്‍ ബോളിവുഡില്‍ ‘തമ്മിലടി’

പുല്‍വാമ, ബലാകോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിനിമയെടുക്കാന്‍ ബോളിവുഡില്‍ തമ്മിലടി. സര്‍ജിക്കല്‍ സട്രൈക്കുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ച ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ ദേശ സ്‌നേഹം വിഷയമാക്കി ബോളിവുഡില്‍ സിനിമകള്‍ ഒരുക്കാനുള്ള േെനട്ടാട്ടത്തിലാണ് പ്രമുഖ നിര്‍മാതാക്കള്‍. സിനിമ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി സിനിമയുടെ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുകയാണ് പലരും.
250 രൂപയും ജിഎസ്ടിയും മാത്രം നല്‍കി പലരും പുല്‍വാമ അറ്റാക്കും സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി ബന്ധപ്പെട്ട വിവിധ പേരുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് വിവരം. ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലാണ് പേരുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ സിനിമ എടുക്കാന്‍ സാധ്യതയില്ലാത്തവരും ഉള്‍പെടുന്നുണ്ടെന്നാണ് സൂചന. നിലവില്‍ ടെറര്‍ അറ്റാക്, പുല്‍വാമ അറ്റാക്, സര്‍ജിക്കല്‍ സ്‌ട്രൈക് 2.0, ബാലകോട്ട്, അഭിനന്ദന്‍ തുടങ്ങിയ പേരുകള്‍ അഞ്ചോളം മുഖ നിര്‍മാണക്കമ്പനികള്‍ രജിസ്റ്റര്‍ ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 26 ന് ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഓഫീസില്‍ വന്‍ തിരക്കായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രണ്ട് വനിത ഷൂട്ടര്‍മാരുടെ കഥ പറയുന്ന അനുരാഗ് കശ്യപ് ചിത്രത്തിനായി വുമനിയ എന്ന പേരാണ് ആദ്യം കണ്ടുവെച്ചത്. എന്നാല്‍ ഇത് മുന്‍പ് രജിസ്റ്റര്‍ ചെയ്തതാണെന്ന് വ്യക്തമായതോടെ പേരു മാറ്റുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here