ഇന്ത്യയുടെ വീരപുത്രന്‍ സ്വന്തം മണ്ണിലേക്ക്; പിടിയിലായ ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യയ്ക്ക് കൈമാറി

ഇന്ത്യയുടെ വീരപുത്രന്‍ സ്വന്തം മണ്ണിലേക്ക്. പാക് പിടിയിലായ ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യയ്ക്ക് കൈമാറി.
വൈകുന്നേരത്തോടെ അഭിനന്ദനെ വാഗ അതിര്‍ത്തിയിലെത്തിക്കുമെന്ന് നേരത്തെ പാക്ക് വൃത്തങ്ങൾ അറിയിച്ചിരുന്നു. വ്യോമസേനയുടെ ഗ്രൂപ്പ് കമാന്‍ഡന്റ് ജെ ഡി കുര്യന്‍ ഇന്ത്യയിലേക്ക് അദ്ദേഹത്തെ വരവേല്‍ക്കും. അഭിനന്ദന് വേണ്ടി വാഗ അതിര്‍ത്തിയില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. നിരവധി ആളുകളാണ് ഇന്ത്യയുടെ വീരപുത്രനെ വരവേൽക്കാൻ എത്തിയിരിക്കുന്നത്. അതിനിടെ അഭിനന്ദനെ വിട്ടു നല്‍കരുതെന്നാവശ്യപ്പെട്ട് ഇസ്ലാമാബാദിലെ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇത് കോടതി തള്ളുകയും ചെയ്തു.
Read More: അഭിനന്ദന്‍ നാല് മണിയോടെയെത്തും; സ്വീകരിക്കാനൊരുങ്ങി ഇന്ത്യ
Visuals from Attari-Wagah border; Wing Commander #AbhinandanVarthaman to be received by a team of Indian Air Force. pic.twitter.com/C4wv14AEAd
— ANI (@ANI) 1 March 2019
വ്യോമസേനയുടെ വലിയ ഒരു സംഘം തന്നെ വിംങ് കമാന്‍ഡറെ സ്വീകരിക്കാന്‍ വാഗാ അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംങ് അടക്കമുള്ളവര്‍ എത്തുന്നുണ്ട്. അഭിനന്ദന്റെ കുടുംബാംഗങ്ങളും എത്തിയിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന ഗേറ്റിന് ഒരു കിലോമീറ്റര്‍ അകലെ ദേശീയ പതാകകളുമായി ഒട്ടേറെ പേരാണ് വിംങ് കമാന്‍ഡറെ സ്വീകരിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നത്. മുംബൈയില്‍ നിന്നും ജമ്മുവില്‍ നിന്നും നിരവധി പേര്‍ എത്തിയിട്ടുണ്ട്. വന്‍ സുരക്ഷാ സംവിധാനങ്ങളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here