ഇന്ത്യ-പാക് സംഘര്‍ഷം: ലോക്‌സഭാ തെരഞ്ഞെടുപ്പ് കൃത്യസമയത്ത് തന്നെ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് കൃത്യസമയത്ത് തന്നെ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് വൈകില്ലെന്നും കൃത്യസമയത്തു തന്നെ നടക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു.
പതിനാറാം ലോക്‌സഭയുടെ കാലാമധി മെയ് മാസത്തോടെ അവസാനിക്കും. മാര്‍ച്ച് ആദ്യവാരത്തോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നായിരുന്നു സൂചന. ഇതിനിടെയാണ് പുല്‍വാമയില്‍ ഭീകരാക്രണവും അതിന് തിരിച്ചടിയായുള്ള ഇന്ത്യയുടെ മിന്നലാക്രമണവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും. ഈ ഒരു സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടക്കില്ലെന്നും മാറ്റിവെയ്ക്കുമെന്നും തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടയച്ചോതെ സംഘര്‍ഷങ്ങള്‍ക്ക് അയവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് അഭ്യൂഹങ്ങള്‍ തെള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്.
അല്‍പസമയം മുന്‍പാണ് അഭിനന്ദന്‍ വര്‍ത്തമാന്‍ വാഗ അതിര്‍ത്തിയില്‍ എത്തിയത്. അല്‍പ സമയത്തിനകം അഭിനന്ദനെ ഇന്ത്യക്ക് കൈമാറും. അഭിനന്ദന്റെ വൈദ്യപരിശോധന പുരോഗമിക്കുകയാണ്. വ്യോമസേനയുടെ ഗ്രൂപ്പ് കമാന്‍ഡന്റ് ജെ ഡി കുര്യന്‍നാണ് അദ്ദേഹത്തെ വരവേല്‍ക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here