തീവ്രവാദികളുടെ ടാർഗറ്റ് ലിസ്റ്റ് പുറത്തുവിട്ട് കേന്ദ്രം

ഇന്ത്യപാക് പ്രശ്നം രൂക്ഷമാകവേ ജെയ്ഷെ മുഹമ്മദ് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകൾ ഡെൽഹിയിൽ ലക്ഷ്യംവെക്കാവുന്ന സ്ഥലങ്ങളുടെ പട്ടിക പുറത്തുവിട്ട് ഇന്റലിജൻസ്. രാഷ്ട്രപതി ഭവൻ, ദൽഹി യൂണിവേഴ്സിറ്റി, എയിംസ്, ദൽഹി റെയിൽവേ സ്റ്റേഷൻ എന്നിങ്ങനെ ദൽഹിയിലെ പ്രധാനകേന്ദ്രങ്ങളെല്ലാം തീവ്രവാദികൾ ലക്ഷ്യംവെച്ചേക്കാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
നാഷണൽ ഡിഫൻസ് കോളേജ്, സേന ഭവൻ, ഇസ്രഈലി എംബസി, യു.കെ യു.എസ്.എ എംബസി, ഇന്ത്യാ ഗേറ്റ്, ചീഫ് ജസ്റ്റിസ് ഹൗസ്, ദൽഹി എയർപോർട്ട് പാർക്കിങ് ഏരിയ, രാഷ്ട്രപതി ഭവൻ, ദൽഹി റെയിൽവേ സ്റ്റേഷൻ, ദൽഹി യൂണിവേഴ്സിറ്റി, എയിംസ്, അക്ഷർ ദാം ടെമ്പിൾ, റെഡ് ഫോർട്ട് ഏരിയ, ഇന്ത്യൻ പാർലമെന്റ്, മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫേയ്ഴ്സ്, ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയർ, മെയിൻ ബസാർ പഹാർഗൻജ്, മാൾസ് ആൻഡ് സിനിമ ഹാൾസ് ഇൻ ദൽഹി, പിസ്സ ഹട്ട് ഔട്ട്ലന്റ്, ദില്ലി ഹാട്ട് ആൻഡ് ഐ.എൻ.എ മാർക്കറ്റ്, പാലിക ബസ്സാർ, ചാന്ദ്നി ചൗക്ക്, സരോജിനി നഗർ മാർക്കറ്റ്. ദൽഹി സുപ്രീം കോടതി, ഹൈക്കോടതി, ലക്ഷ്മി നാരായണ ടെമ്പിൾ, ലോട്ടസ് ടെമ്പിൾ, മെട്രോ റെയിൽ നെറ്റ് വർക്ക്, കുത്തബ്മിനാർ, റെഡ് ഫോർട്ട് എന്നിങ്ങനെ ദൽഹിയിലെ പ്രധാനപ്പെട്ട 29 സ്ഥലങ്ങളുടെ പട്ടികയാണ് പുറത്തവിട്ടത്.
പ്രധാപ്പെട്ട രാഷ്ട്രീയ നേതാക്കൾക്ക് പുറമെ തീവ്രവാദത്തിനെതിരെ നിലപാടെടുക്കുന്ന ഇടത് സംഘടനാ നേതാക്കളും എഴുത്തുകാരും പൊലീസ് ആർമി ഉദ്യോഗസ്ഥരും ഖലിസ്ഥാൻ മൂവ്മെന്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും ഹിറ്റ് ലിസ്റ്റിൽ ഉണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here