ചിറയിൻകീഴിൽ യുവാവ് മർദ്ദനമേറ്റു മരിച്ച സംഭവം ആസൂത്രിതമെന്ന് ബന്ധുക്കൾ.

ചിറയിൻകീഴിൽ യുവാവ് മർദ്ദനമേറ്റു മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്ന് യുവാവിന്റെ ബന്ധുക്കൾ.
മൈസൂരിലായിരുന്ന യുവാവിനെ സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി മർദിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. തലയ്ക്കേറ്റ മുറിവും, ശരീരത്തിനേറ്റ അറുപതോളം ചതവുകളുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
Read More: ചിറയിൻകീഴിൽ യുവാവിനെ രണ്ടംഗ സംഘം അതിക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്
മൈസൂരിൽ ജോലി സംബന്ധമായ ട്രെയിനിങ്ങിലായിരുന്ന വിഷ്ണു ബുധനാഴ്ച ചിറയിൻകീഴിലെ സുഹൃത്തിന്റെ വീട്ടിലെത്തിയിരുന്നു. കഴക്കൂട്ടം സ്വദേശിയായ യുവാവ് സ്വന്തം വീട്ടിലേക്ക് എത്താതെ ചിറയിൻകീഴിലേക്ക് പോയതിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. ആസൂത്രിതമായി വിളിച്ചു വരുത്തി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം.
Read More: ചിറയിൻകീഴിൽ യുവാവിനെ ആക്രമിച്ചത് ഇവർ
കഠിനംകുളം കായലിനു സമീപത്തെ കോളമെന്ന സ്ഥലത്തു വെച്ചു വിഷ്ണുവിനെ സംഘം ചേർന്നു മർദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് പോലീസ് നിഗമനം. മർദനത്തിൽ അവശനായ വിഷ്ണുവിനെ ചിറയിൻകീഴ് താലൂക്കാശുപത്രിയിലെത്തിച്ച സംഘം മരണം സ്ഥിരീകരിച്ചതോടെ മുങ്ങുകയായിരുന്നു. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പിടികൂടാനായിട്ടില്ല.
Read More: പെരിയ ഇരട്ടക്കൊല; പ്രതികളെ കസ്റ്റഡിയിൽ വാങ്ങി
തലയ്ക്കേറ്റ മുറിവും, ശരീരത്തിനേറ്റ അറുപതോളം ചതവുകളുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. മൊബൈൽ ഫോൺ ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം കുളത്തൂർ ശ്മശാനത്തിൻ സംസ്കരിച്ചു.
ഗാതഗതം തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് യുവാവിനെ മർദ്ദിച്ചത്. സെപ്തംബർ 13ന് നടന്ന സംഭവമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. രണ്ടംഗ സംഘം റോഡിൽ അഭ്യാസ പ്രകടനം നടത്തിയത് ചോദ്യം ചെയ്ത യുവാവിനെയാണ് ക്രൂരമായി മർദ്ദിക്കുന്നതെന്ന് വീഡിയോയിൽ വ്യക്തമായി കാണാമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here